SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.17 PM IST

ലഹരിക്കെതിരെ 'ഫുട്ബോൾ ലഹരി'

ball
കാലിക്കറ്റ് പ്രസ്‌ ക്ലബും ക്രസന്റ് ഫുട്‌ബോൾ അക്കാഡമിയും സംയുക്തമായി വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'ലോകകപ്പ് തന്നെ ലഹരി' ഫുട്‌ബോൾ ടൂർണമെന്റിൽ മത്സരിക്കാനെത്തിയ പുള്ളാവൂരിലെ ബ്രസീൽ, അർജന്റീന ഫാൻസ് ടീം അംഗങ്ങൾ.

കോഴിക്കോട് : ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയർത്തി ലോകകപ്പിനെ വരവേൽക്കാനായി കാലിക്കറ്റ് പ്രസ് ക്ലബ്, ക്രസന്റ് ഫുട്‌ബോൾ അക്കാഡമിയുമായി ചേർന്ന് സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിന് ജെ.ഡി.റ്റി ഗ്രൗണ്ടിൽ തുടക്കം. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യൂണിറ്റി ക്ലബ് പ്രസ് ക്ലബിനെ തോൽപ്പിച്ചു. അർഷലാണ് രണ്ട് ഗോളുകളും സ്‌കോർ ചെയ്തത്. രണ്ടാം മത്സരത്തിൽ ജെ.ടി.ടി ആർട്‌സ് കോളജ് ടീം ഗസ്സ് നയൻ സ്‌പോർട്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ജസീലാണ് ഗോൾ സ്‌കോർ ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ,താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ പുള്ളാവൂരിലെ ബ്രസീൽ, അർജന്റീന ഫാൻസ് ടീമുകൾ തമ്മിലുള്ള പ്രദർശനമത്സരവും നടന്നു. മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളുടെ താരങ്ങളും ആരാധകരുമൊന്നിച്ച് ബൈക്ക് റാലി നടത്തിയാണ് മത്സരത്തിനായി ഗ്രൗണ്ടിലേക്കെത്തിയത്. ടൂർണമെന്റ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.എച്ച്. ത്വാഹ അദ്ധ്യക്ഷത വഹിച്ചു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന ഫൈനൽ മത്സരത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.