SignIn
Kerala Kaumudi Online
Friday, 19 April 2024 9.00 AM IST

ഖത്തറിന്റെ കാലൊച്ചകൾ

world-cup

ഞായറാഴ്ച ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങാനിരിക്കേ ആരാധകലോകം ആവേശത്തിലാണ്.യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബാൾ ആരവത്തിന്റെ അലയൊലികളിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് അറബ് ലോകം. പങ്കെടുക്കാനുളള ടീമുകൾ ഒന്നൊന്നായി ഖത്തറിലെ ബേസ് ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അവരുടെ ആരാധകപ്പടയും പുതിയ അരങ്ങിലേക്ക് ആഘോഷവേദിയിലേക്ക് പറന്നിറങ്ങിത്തുടങ്ങി. ഗൾഫ് നാടുകളിൽ നിന്നും കേരളക്കരയിൽ നിന്നുമായി പതിനായിരക്കണക്കിന് മലയാളികളും ഖത്തറിലെത്തുന്നുണ്ട്. ആരാധകരുടെ ആവേശത്തിന് കൊഴുപ്പുകൂട്ടാനായി ഫാൻ ഫെസ്റ്റുകളും പരേഡുകളും ഘോഷയാത്രകളും സംഘടിപ്പിച്ച് ലോകകപ്പ് ലഹരി വ്യാപിപ്പിക്കുകയാണ് സംഘാടകർ.

2010​ ​മു​ത​ൽ​ ​ഇ​ങ്ങോ​ട്ടു​ള്ള​ ​ലോ​ക​ക​പ്പു​ക​ളു​ടെ​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ൾ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യും​ ​ല​യ​ണ​ൽ​ ​മെ​സി​യും​ ​നെ​യ്മ​റു​മാ​യി​രു​ന്നു.​ ​ഈ​ ​ത്രി​മൂ​ർ​ത്തി​ക​ളി​ലാ​ർ​ക്കും​ ​ഇ​തു​വ​രെ​ ​ലോ​ക​ക​പ്പി​ൽ​ ​മു​ത്ത​മി​ടാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും​ ​ഖ​ത്ത​റി​ലെ​യും​ ​ഫാ​ൻ​ ​ഫേ​വ​റി​റ്റു​ക​ളാ​രെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഉ​ത്ത​ര​ങ്ങ​ൾ​ ​ഈ​ ​പേ​രു​ക​ൾ​ത​ന്നെ.​ ​ഒ​പ്പം​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പി​ലെ​ ​അ​ത്ഭു​ത​പ്ര​തി​ഭാ​സം​ ​കി​ലി​യ​ൻ​ ​എം​ബാ​പ്പെ​യും​ ​ക്ള​ബ് ​ഫു​ട്ബാ​ളി​ൽ​ ​വി​സ്മ​യ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഒ​രു​ ​പ​റ്റം​ ​ചെ​റു​പ്പ​ക്കാ​രു​മു​ണ്ട്.​ ​പ​ങ്കെ​ടു​ക്കു​ന്ന​ 32​ ​ടീ​മു​ക​ളി​ൽ​ ​ഓ​രോ​ന്നി​ലും​ ​ലോ​കോ​ത്ത​ര​നി​ല​വാ​ര​മു​ള്ള​ ​ഒ​രാ​ളെ​ങ്കി​ലു​മു​ണ്ട്.​പ​ക്ഷേ​ ​ഡി​സം​ബ​ർ​ 18​ന് ​കി​രീ​ട​ധാ​ര​ണം​ ​ക​ഴി​യു​മ്പോ​ൾ​ ​പു​തി​യൊരു​ ​അ​വ​താ​ര​പ്പി​റ​വി​ക്ക് ​സാ​ക്ഷി​യാ​വാ​നു​മി​ട​യു​ണ്ട്.​ ​ആ​രാ​കും​ ​ഈ​ ​ലോ​ക​ക​പ്പി​ന്റെ​ ​താ​ര​മെ​ന്ന് ​ഇ​പ്പോ​ഴേ​ ​പ​റ​യാ​ൻ​ ​സാ​ദ്ധ്യ​മ​ല്ല,​പ​ക്ഷേ​ ​ക​ളി​ നീ​ക്ക​ങ്ങ​ളി​ൽ​ ​ക​ണ്ണും​ ​കാ​തും​ ​കൂ​ർ​പ്പി​ച്ച് ​ഒ​പ്പ​മു​ണ്ടാ​കേ​ണ്ട​ ​ഒ​രു​പി​ടി​ ​താ​ര​ങ്ങ​ൾ​ ​ഖ​ത്ത​റി​ലേ​ക്ക് ​വി​മാ​നം​ ​ക​യ​റു​ന്നു​ണ്ട്.

ക്രി​സ്റ്റ്യാ​നോ​യും​
​മെ​സി​യും
ലോ​ക​ക​പ്പി​ൽ​ ​പ​ന്തു​ത​ട്ടു​ക​പോ​ലും​ ​ചെ​യ്തി​ട്ട​ല്ല​ ​ആ​ൽ​ഫ്രെ​ഡോ​ ​ഡി​ ​സ്റ്റെ​ഫാ​നോ​യും​ ​ജോ​ർ​ജ് ​ബെ​സ്റ്റു​മൊ​ന്നും​ ​ലോ​ക​ ​ഫു​ട്ബാ​ളി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​മി​ക​ച്ച​ ​ക​ളി​ക്കാ​രാ​യി​ ​വാ​ഴ്ത്ത​പ്പെ​ടു​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ലോ​ക​ക​പ്പ് ​നേ​ടാ​നാ​കാ​ത്ത​ത് ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യു​ടെ​യും​ ​മെ​സി​യു​ടെ​യും​ ​മ​ഹ​ത്വ​ത്തി​ന് ​ഒ​ട്ടും​ ​മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്നി​ല്ല​ ​എ​ന്നൊ​രു​ ​വാ​ദ​മാ​ണ് ​ഇ​രു​താ​ര​ങ്ങ​ളു​ടെ​യും​ ​ക​ടു​ത്ത​ ​ആ​രാ​ധ​ക​ർ​ ​കാ​ല​ങ്ങ​ളാ​യി​ ​ഉ​രു​വി​ടു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഇ​തി​ഹാ​സ​ത്തി​ന്റെ​ ​പൂ​ർ​ണ​ത​യ്ക്ക് ​ലോ​ക​ക​പ്പി​ന്റെ​ ​ഗ​രി​മ​കൂ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന​ ​വാ​ദ​ക്കാ​രും​ ​ഏ​റെ​യാ​ണ്.​ ​ക്രി​സ്റ്റ്യാ​നോ​യും​ ​മെ​സി​യും​ ​ലോ​ക​ ​കി​രീ​ട​ത്തി​ൽ​ ​ഉ​മ്മ​ ​വ​ച്ചി​ട്ടി​ല്ലെ​ന്നേ​യു​ള്ളൂ,​ക​ളി​ച്ച​ ​നാ​ലു​ ​ലോ​ക​ക​പ്പു​ക​ളി​ലും​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.​ ​അ​വ​സാ​ന​ ​മൂ​ന്നു​ലോ​ക​ക​പ്പു​ക​ളു​ടെ​ ​വാ​ണി​ജ്യ​പ​ര​മാ​യ​ ​വി​ജ​യ​ത്തി​ൽ​ ​ഇ​രു​വ​രു​ടെ​യും​ ​പ​ങ്ക് ​വ​ള​രെ​ ​വ​ലു​താ​യി​രു​ന്നെ​ന്നും​ ​ഓ​ർ​മ്മി​ക്കു​ക.​ ​മെ​സി​യും​ ​ക്രി​സ്റ്റ്യാ​നോ​യും​ ​ക​ളി​ക്കാ​നി​റ​ങ്ങു​ന്നു​ ​എ​ന്ന​തു​ത​ന്നെ​ ​ലോ​ക​ക​പ്പി​ന്റെ​ ​മാ​ർ​ക്ക​റ്റ് ​കു​ത്ത​നെ​ ​ഉ​യ​ർ​ത്തും.​ ​ഒ​രു​ ​പ​ക്ഷേ​ ​ഇ​രു​വ​രു​ടെ​യും​ ​അ​വ​സാ​ന​ത്തെ​ ​ലോ​ക​ക​പ്പും​ ​ഖ​ത്ത​റി​ലാ​യി​രി​ക്കും.​ ​ല​യ​ണ​ൽ​ ​മെ​സി​ ​ഇ​ത് ​ത​ന്റെ​ ​അ​വ​സാ​ന​ ​ലോ​ക​ക​പ്പെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​പ്രാ​യ​ത്തെ​ ​വെ​ല്ലു​ന്ന​ ​കാ​യി​ക​മി​ക​വു​ള്ള​ ​ക്രി​സ്റ്റ്യാ​നോ​യു​ടെ​ ​കാ​ര്യ​ത്തി​ലും​ ​മ​റ്റൊ​രു​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​വാ​നി​ട​യി​ല്ല.
ഖ​ത്ത​റി​ൽ​ ​ന​വം​ബ​ർ​ 24​ന് ​ഘാ​ന​യ്ക്കെ​തി​രെ​ ​പ​ന്തു​ത​ട്ടാ​നി​റ​ങ്ങു​മ്പോ​ൾ​ ​ക്രി​സ്റ്റ്യാ​നോ​യ്ക്ക് 37​ ​വ​ർ​ഷ​വും​ 10​ ​മാ​സ​വും​ ​പ്രാ​യ​മാ​യി​ട്ടു​ണ്ടാ​വും.​ ​എ​ങ്കി​ലും​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​ഏ​റ്റ​വും​ ​ചു​റു​ചു​റു​ക്കു​ള്ള​ ​ക​ളി​ക്കാ​ര​ൻ​ ​ഈ​ ​പ​റ​ങ്കി​പ്പ​ട​ത്ത​ല​വ​നാ​യി​രി​ക്കും.​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ളു​ക​ൾ​ക്ക് ​ഉ​ട​മ,​ക്ള​ബ് ​ഫു​ട്ബാ​ളി​ൽ​ 700​ ​ഗോ​ളു​ക​ൾ​ ​തു​ട​ങ്ങി​യ​ ​റെ​ക്കാ​ഡു​ക​ൾ​ക്ക് ​ഉ​ട​മ​യാ​യ​ ​ക്രി​സ്റ്റ്യാ​നോ​ ​ലോ​ക​ക​പ്പു​ക​ളി​ലും​ ​ഗോ​ള​ടി​ക്കു​ന്ന​തി​ൽ​ ​പി​ശു​ക്കു​കാ​ട്ടി​യി​ട്ടി​ല്ല.​ 2004​ ​മു​ത​ൽ​ ​ഇ​തു​വ​രെ​ ​ക​ളി​ച്ച​ ​നാ​ലു​ ​ലോ​ക​ക​പ്പു​ക​ളി​ലും​ ​സ്കോ​ർ​ ​ചെ​യ്ത​ ​താ​രം.​ 17​ ​ലോ​ക​ക​പ്പ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഏ​ഴു​ ​ഗോ​ളു​ക​ൾ.​ 2018​ ​ലോ​ക​ക​പ്പി​ൽ​ ​സ്പെ​യ്നി​നെ​തി​രെ​ ​നേ​ടി​യ​ ​ഹാ​ട്രി​ക് ​അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു.
ക്ള​ബ് ​ഫു​ട്ബാ​ളി​ൽ​ ​ക്രി​സ്റ്റ്യാ​നോ​യ്ക്ക് ​ഇ​പ്പോ​ൾ​ ​അ​ത്ര​ ​ന​ല്ല​ ​കാ​ല​മ​ല്ല.​ ​മാ​ഞ്ച​സ്റ്റ​ർ​ ​യു​ണൈ​റ്റ​ഡി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​വ​ര​വി​ലും​ ​അ​വി​ടെ​നി​ന്ന് ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​യോ​ഗ്യ​ത​യു​ള്ള​ ​ഏ​തെ​ങ്കി​ലും​ ​ക്ള​ബി​ലേ​ക്ക് ​മാ​റാ​നു​ള്ള​ ​മോ​ഹ​ത്തി​ലും​ ​ക്രി​സ്റ്റ്യാ​നോ​യ്ക്ക് ​ഫ​സ്റ്റ് ​ഇ​ല​വ​നി​ലെ​ ​സ്ഥാ​നം​ത​ന്നെ​ ​ന​ഷ്ട​മാ​കു​ന്ന​ ​സ്ഥി​തി​യാ​യി.​ ​എ​ന്നാ​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​കു​പ്പാ​യ​മ​ണി​യു​മ്പോ​ൾ,​ ​നാ​യ​ക​ന്റെ​ ​ആം​ ​ബാ​ൻ​ഡ് ​ധ​രി​ക്കു​മ്പോ​ൾ​ ​ക്രി​സ്റ്റ്യാ​നോ​ ​മ​റ്റൊ​രാ​ളാ​വും.​ 2016​യൂ​റോ​ക​പ്പി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​കാ​ലി​ന് ​പ​രി​ക്കേ​റ്റ് ​ക​ള​ത്തി​ൽ​ ​നി​ന്ന് ​ക​യ​റേ​ണ്ടി​വ​ന്ന​പ്പോ​ഴും​ ​ട​ച്ച‌്ലൈ​നി​ന​രി​കി​ൽ​ ​നി​ന്ന് ​ടീ​മി​ന് ​ആ​വേ​ശം​ ​പ​ക​ർ​ന്ന് ​കി​രീ​ട​ത്തി​ലേ​ക്ക് ​കൈ​പി​ടി​ച്ചു​ക​യ​റ്റി​യ​ത് ​ഓ​ർ​മ്മി​ക്കു​ക.​ക്രി​സ്റ്റ്യാ​നോ​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഏ​ക​ ​അ​ന്താ​രാ​ഷ്ട്ര​ ​കി​രീ​ട​മാ​യി​രു​ന്നു​ ​ഇ​ത്.
1986​ൽ​ ​ഡീ​ഗോ​ ​മ​റ​ഡോ​ണ​ ​ക​പ്പു​യ​ർ​ത്തി​യ​ ​ശേ​ഷം​ ​അ​ർ​ജ​ന്റീ​ന​യ്ക്ക് ​ലോ​ക​ക​പ്പു​ക​ൾ​ ​ക​ണ്ണീ​ർ​ക്ക​ഥ​ക​ളാ​ണ്.​ 90​ൽ​ ​ഫൈ​ന​ൽ​ ​തോ​ൽ​വി,94​ൽ​ ​മ​റ​ഡോ​ണ​യു​ടെ​ ​മ​രു​ന്ന​ടി,98​ൽ​ ​ബെ​ർ​ഗ്ക്യാ​മ്പി​ന്റെ​ ​അ​വ​സാ​ന​മി​നി​ട്ടി​ലെ​ ​ഗോ​ളി​ന് ​ഹോ​ള​ണ്ടി​നോ​ട് ​ക്വാ​ർ​ട്ട​റി​ൽ​ ​തോ​റ്റ​ത് ,2002​ൽ​ ​ഗ്രൂ​പ്പ് ​റൗ​ണ്ടു​പോ​ലും​ ​ക​ട​ക്കാ​തെ​ ​പു​റ​ത്താ​യ​ത്...​ ​അ​ങ്ങ​നെ​ ​വേ​ദ​ന​ക​ളു​ടെ​ ​പ​ര​മ്പ​ര​യ്ക്ക് ​ശേ​ഷ​മാ​ണ് ​മെ​സി​ 2006​ൽ​ ​ലോ​ക​ക​പ്പി​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​കു​പ്പ​യ​ത്തി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ത്.​ ​സാ​ക്ഷാ​ൽ​ ​മ​റ​ഡോ​ണ​ ​കോ​ച്ചും​ ​മെ​സി​ ​ക്യാ​പ്ട​നാ​യും​ ​എ​ത്തി​യ​ 2010​ ​ലോ​ക​ക​പ്പി​ൽ​ ​അ​വ​ർ​ ​ഒ​ന്നു​മാ​കാ​തെ​ ​മ​ട​ങ്ങി.​ക​ളി​ച്ച​ ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​മെ​സി​ക്ക് ​സ്കോ​ർ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഏ​ക​ ​ലോ​ക​ക​പ്പും​ ​അ​താ​യി​രു​ന്നു.​ ​നാ​ലു​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​നാ​ലു​ഗോ​ളു​ക​ളു​മാ​യി​ ​ഗോ​ൾ​ഡ​ൻ​ ​ബാ​ൾ​ ​നേ​ടി​യ​ ​മെ​സി​ക്ക് ​പ​ക്ഷേ​ ​ത​ന്റെ​ ​പ​ട​ ​ഫൈ​ന​ലി​ൽ​ ​ജ​ർ​മ്മ​നി​ക്ക് ​മു​ന്നി​ൽ​ ​തോ​റ്റ​പ്പോ​ൾ​ ​ക​ണ്ണീ​രൊ​ഴു​ക്കി​ ​മ​ട​ങ്ങേ​ണ്ടി​വ​ന്നു.​ ​ആ​ ​ഷോ​ക്കി​ൽ​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​പി​ന്നീ​ട് ​മ​ട​ങ്ങി​യെ​ത്തി.​ 2018​ലും​ ​വെ​റും​ക​യ്യോ​ടെ​ ​മെ​സി​യും​ ​സം​ഘ​വും​ ​തി​രി​ച്ചു​പോ​യി.
കി​രീ​ട​മി​ല്ലാ​ത്ത​ ​രാ​ജാ​വെ​ന്ന​ ​നാ​ണ​ക്കേ​ടി​ന് ​മെ​സി​ ​അ​റു​തി​വ​രു​ത്തി​യ​ത് 2021​ലെ​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​കി​രീ​ട​ത്തോ​ടെ​യാ​ണ്.​ ​അ​ന്നു​മു​ത​ൽ​ ​ലോ​ക​മെ​ങ്ങു​മു​ള്ള​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ആ​രാ​ധ​ക​ർ​ ​മ​റ്റൊ​രു​ ​സ്വ​പ്നം​ ​കൂ​ടി​ ​കാ​ണാ​ൻ​ ​തു​ട​ങ്ങി​;​ ​ഖ​ത്ത​റി​ലെ​ ​ലു​സൈ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മെ​സി​ ​ലോ​ക​ക​പ്പു​യ​ർ​ത്തു​ന്ന​ ​ദൃ​ശ്യം.​പ​ല​ ​ലോ​ക​ക​പ്പു​ക​ളി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭാ​ര​മ​ത്ര​യും​ ​മെ​സി​യു​ടെ​ ​ചു​മ​ലു​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​ ​ക​ഥ​ ​മാ​റും.​ ​ടീ​മെ​ന്ന​ ​നി​ല​യി​ൽ​ ​മി​ക​ച്ച​ ​ഒ​ത്തൊ​രു​മ​യാ​ണ് ​യു​വ​ ​പ​രി​ശീ​ല​ക​ൻ​ ​ല​യ​ണ​ൽ​ ​സ്ക​ലോ​ണി​ക്ക് ​കീ​ഴി​ൽ​ ​അ​ർ​ജ​ന്റീ​ന​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ 35​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് ​മെ​സി​യും​ ​സം​ഘ​വും​ ​ഖ​ത്ത​റി​ലേ​ക്ക് ​വ​രു​ന്ന​ത്.

മ​റ​ക്ക​രു​ത്
​നെ​യ്മ​റി​നെ
പെ​ലെ​യു​ടെ​ ​പി​ൻ​ഗാ​മി​യാ​യി​ ​വാ​ഴ്ത്ത​പ്പെ​ട്ടി​രു​ന്ന​ ​നെ​യ്മ​ർ​ക്ക് ​ത​ന്റെ​ ​പ്ര​തി​ഭ​യോ​ട് ​പ​ല​പ്പോ​ഴും​ ​നീ​തി​പു​ല​ർ​ത്താ​നാ​കാ​തെ​പോ​യ​ത് ​പ​രി​ക്കു​ക​ൾ​ ​വ​രി​ഞ്ഞു​മു​റു​ക്കി​യ​തു​കൊ​ണ്ടാ​ണ്.​ ​അ​ഞ്ചു​ത​വ​ണ​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ബ്ര​സീ​ലി​ന് ​നെ​യ്മ​റി​ന്റെ​ ​കാ​ല​ത്ത് ​ഇ​തേ​വ​രെ​ ​ഒ​രു​ ​ലോ​ക​ക​പ്പി​ലും​ ​ജേ​താ​ക്ക​ളാ​വാ​നാ​യി​ട്ടി​ല്ല.​ ​പ​ഴ​യ​ ​പെ​രു​മ​ ​ഇ​പ്പോ​ൾ​ ​നെ​യ്മ​റി​നൊ​പ്പ​മി​ല്ല.​ ​ഫ്ര​ഞ്ച് ​ക്ള​ബ് ​പാ​രീ​സ് ​എ​സ്.​ജി​യി​ൽ​ ​മെ​സി​യു​ടെ​യും​ ​കി​ലി​യ​ൻ​ ​എം​ബാ​പ്പെ​യു​ടെ​യും​ ​നി​ഴ​ലി​ലാ​ണ് ​നെ​യ്മ​റെ​ങ്കി​ലും​ ​ബ്ര​സീ​ലി​ന്റെ​ ​മ​ഞ്ഞ​ക്കു​പ്പാ​യം​ ​ഈ​ 30​കാ​ര​നി​ൽ​ ​ആ​വേ​ശം​ ​നി​റ​യ്ക്കു​മെ​ന്നു​റ​പ്പ്.
സ്പാ​നി​ഷ് ​ക്ള​ബ് ​റ​യ​ൽ​ ​മാ​ഡ്രി​ഡി​ന് ​വേ​ണ്ടി​ ​ക​ളി​ക്കു​ന്ന​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​റാ​ണ് ​ബ്ര​സീ​ലി​ന്റെ​ ​പ്ര​തീ​ക്ഷ.​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​റ​യ​ലി​നാ​യി​ 20​ ​ഗോ​ളു​ക​ൾ​ ​നേ​ടു​ക​യും​ 22​ ​അ​സി​സ്റ്റു​ക​ൾ​ ​ന​ട​ത്തു​ക​യും​ ​ചെ​യ്ത​ ​വി​നീ​ഷ്യ​സി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​നെ​യ്മ​റു​ടെ​ ​ജോ​ലി​ ​ഭാ​രം​ ​കു​റ​യ്ക്കും.​ ​ഗോ​ള​ടി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.

വ​മ്പ​ൻ​
എം​ബാ​പ്പെ
പ​രി​ച​യ​സ​മ്പ​ന്ന​ത​കൊ​ണ്ട് ​ക്രി​സ്റ്റ്യാ​നോ​-​മെ​സി​-​നെ​യ്മ​ർ​ ​ത്ര​യം​ ​മു​ന്നി​ൽ​നി​ൽ​ക്കു​മ്പോ​ഴും​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​വ​മ്പ​നാ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​ത് ​ഫ്രാ​ൻ​സി​ന്റെ​ ​കി​ലി​യ​ൻ​ ​എം​ബാ​പ്പെ​യെ​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പി​ൽ​ ​ഉ​സൈ​ൻ​ ​ബോ​ൾ​ട്ടി​നെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​വേ​ഗ​വും​ ​മെ​സി​യു​ടെ​ ​പ​ന്ത​ട​ക്ക​വും​ ​ക്രി​സ്റ്റ്യ​നോ​യു​ടെ​ ​ക​രു​ത്തു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​കി​ലി​യ​ന് 19​ ​വ​യ​സേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​നാ​ലു​വ​ർ​ഷ​ത്തെ​ ​മൂ​പ്പു​മാ​യി​ ​ഖ​ത്ത​റി​ലേ​ക്കെ​ത്തു​മ്പോ​ഴും​ ​എം​ബാ​പ്പെ​യ്ക്ക് ​ഒ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​മ​റ്റൊ​രു​ ​സ്ട്രൈ​ക്ക​ർ​ ​മ​റ്റൊ​രു​ ​ടീ​മി​ലു​മി​ല്ല​ത​ന്നെ.​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​പി.​എ​സ്.​ജി​ക്കാ​യി​ ​നേ​ടി​യ​ത് 38​ ​ഗോ​ളു​ക​ൾ.​ ​വ​ഴി​യൊരു​ക്കി​യ​ത് 26​ ​എ​ണ്ണ​ത്തി​ന്.​ ​റ​ഷ്യ​ൻ​ ​ലോ​ക​ക​പ്പി​ൽ​ ​നാ​ലു​ഗോ​ളു​ക​ൾ​ ​നേ​ടി​യി​രു​ന്ന​ ​എം​ബാ​പ്പെ​ ​ഇ​ക്കു​റി​ ​ഗോ​ൾ​ഡ​ൻ​ ​ബാ​ൾ​ ​സ്വ​ന്ത​മാ​ക്കു​മെ​ന്ന് ​ബെ​റ്റ് ​വ​ച്ചി​രി​ക്കു​ന്ന​വ​ർ​ ​ഏ​റെ​യാ​ണ്.​ഇ​ത്ത​വ​ണ​ ​ബാ​ലോ​ൺ​ ​ഡി​ ​ഓ​ർ​ ​നേ​ടി​യ​ ​ക​രീം​ ​ബെ​ൻ​സെ​മ​യും​ ​എം​ബാ​പ്പെ​യ്ക്കൊ​പ്പം​ ​ഫ്രാ​ൻ​സി​ന്റെ​ ​ശ​ക്തി​ ​കേ​ന്ദ്ര​മാ​ണ്.

ക​റു​ത്ത​ ​
കു​തി​ര​കൾ
പേ​രും​ ​പെ​രു​മ​യു​മ​ല്ല​ ​അ​വ​സ​ര​ത്തിനൊത്ത് ​ഉ​യ​രു​ക​യാ​ണ് ​ലോ​ക​ക​പ്പു​ക​ളി​ൽ​ ​വേ​ണ്ട​ത്.​ 2018​ ​ലോ​ക​ക​പ്പി​ൽ​ ​ക്രൊ​യേ​ഷ്യ​യെ​ ​ഫൈ​ന​ൽ​വ​രെ​യെ​ത്തി​ച്ച് ​മി​ക​ച്ച​ ​ക​ളി​ക്കാ​ര​നു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ബൂ​ട്ട് ​നേ​ടി​യ​ ​ലൂ​ക്കാ​ ​മൊ​ഡ്രി​ച്ച് ,​ ​ഇം​ഗ്ളീ​ഷ് ​ക്ള​ബ് ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യു​ടെ​ ​പ​ട​യോ​ട്ട​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്ന​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​കെ​വി​ൻ​ ​ഡി​ ​ബ്രു​യാ​ൻ,​ ​ഇം​ഗ്ള​ണ്ടി​ന്റെ​ ​സ്കോ​റിം​ഗ് ​യ​ന്ത്രം​ ​ഹാ​രി​ ​കേ​ൻ,​ ​യൂ​റോ​ ​ക​പ്പി​ലെ​ ​ക​ണ്ടെ​ത്ത​ൽ​ ​ഫി​ൽ​ ​ഫോ​ഡ​ൻ,​ബാ​ഴ്സ​ലോ​ണ​ ​ക്ള​ബി​നു​വേ​ണ്ടി​ 19​ ​വ​യ​സി​നി​ടെ​ 73​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ച​ ​സ്പാ​നി​ഷ് ​താ​രം​ ​പെ​ഡ്രി,​ ​കാ​ന​ഡ​യു​ടെ​ 21​കാ​ര​ൻ​ ​ലെ​ഫ്റ്റ് ​ബാ​ക്ക് ​അ​ൽ​ഫോ​ൺ​സോ​ ​ഡേ​വീ​സ്,​ചെ​ൽ​സി​യു​ടെ​ ​വ​ല​കാ​ക്കു​ന്ന​ ​സെ​ന​ഗ​ലു​കാ​ര​ൻ​ ​എ​ഡ്വാ​ർ​ഡോ​ ​മെ​ൻ​ഡി,​ഹോ​ള​ണ്ടി​ന്റെ​ ​സെ​ന്റ​ർ​ ​ബാ​ക്ക് ​വി​ർ​ജി​ൽ​ ​വാ​ൻ​ഡി​ക്ക്,​ജ​ർ​മ്മ​നി​യു​ടെ​ ​ജോ​ഷ്വാ​ ​കി​മ്മി​ഷ് ​തു​ട​ങ്ങി​യ​ ​ഒ​രു​ ​പി​ടി​ ​താ​ര​ങ്ങ​ളാ​ണ് ​ഖ​ത്ത​റി​ലെ​ ​ക​റു​ത്ത​ ​കു​തി​ര​ക​ളാ​വാ​ൻ​ ​ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ന്ന​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLDCUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.