തിരുവനന്തപുരം:കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 475/2020) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 30, ഡിസംബർ 1, 2, 7, 8, 9, 14, 15, 16, 21, 22, 23, 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവര കുറിപ്പ്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് (പി.സി.എൻ) എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം . വെരിഫിക്കേഷന് ഇതിനോടകം തീയതി നീട്ടി വാങ്ങിയിട്ടുള്ളവർ പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് വെരിഫിക്കേഷൻ പൂർത്തിയാക്കണം.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), എൻ.സി.എ.- എസ്.സി.സി.സി. (കാറ്റഗറി നമ്പർ 139/2019, 359/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് (കോഴിക്കോട് മേഖലയിലെ) ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്ക് കോഴിക്കോട്, പൂവാട്ടുപറമ്പ്, പെരുവയൽ, സെന്റ് സേവിയേഴ്സ് എൽ.പി. ആൻഡ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ 28, 29, 30, ഡിസംബർ 1, 2, 5, 6, 7, 8, 9 തീയതികളിലും കോഴിക്കോട്, ഈസ്റ്റ് ഹിൽ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽ ഡിസംബർ 2, 3, 5, 6, 7, 8, 9 തീയതികളിലും രാവിലെ 6 മണിമുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് - നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 103/2019, 104/2019) തസ്തികയിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 21, 22 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ബിരുദതല മുഖ്യപരീക്ഷ
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ജൂനിയർ റിസപ്ഷനിസ്റ്റ്/റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 147/2020, 492/2020) തസ്തികകളിലേക്കുളള ബിരുദതല മുഖ്യപരീക്ഷ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.
ഒ.എം.ആർ. പരീക്ഷ
എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 497/2019, 498/2019) തസ്തികയിലേക്ക് 29 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |