ആലപ്പുഴ: എൻ.പി.എസ് ഉപേക്ഷിക്കുക, എല്ലാവർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബെഫി അഖിലേന്ത്യ തലത്തിൽ അവകാശ ദിനം ആചരിച്ചതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ശാഖകളിലും ഏരിയ തലത്തിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ആലപ്പുഴ കനറാ ബാങ്കിന് മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന കമ്മിറ്റി അംഗം സി.ജയരാജ് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് വി.കെ.രമേശൻ, ജില്ലാ സെകട്ടറി പി.എം.പ്രമോദ്, ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ.പുരുഷോത്തമൻ, ഏരിയ സെക്രട്ടറി ടി.ജെ.ഷീബ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |