SignIn
Kerala Kaumudi Online
Thursday, 25 April 2024 3.36 PM IST

എം.ജി. സോമൻ സ്മരണാഞ്ജലിക്ക് തുടക്കം

anti-drugs
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തെരുവുനാടകത്തിലൂടെ ലഹരിവിരുദ്ധ ബോധവത്കരണവുമായി എം.ജി. സോമൻ സ്മരണാഞ്ജലിക്കു തുടക്കമായി. സ്കൂളുകൾ, കോളേജുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ബോധവത്കരണ ജാഥ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ നിന്നാരംഭിച്ചു. എം.ജി.സോമൻ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന പരിപാടിയിൽ കരുനാഗപ്പള്ളി നാടകശാലയാണ് തെരുവുനാടകം അവതരിപ്പിക്കുന്നത്. തിരുവല്ല മാർത്തോമ്മ കോളേജ്, തിരുവല്ല എം.ജി.എം. സ്‌കൂൾ, ബാലികാമഠം സ്കൂൾ, പുഷ്പഗിരി മെഡിക്കൽ കോളേജ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പരിപാടികൾ. ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ജോർജ്ജ് മാത്യു, നാഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, സെക്രട്ടറി നാരായണൻ സ്റ്റാലിൻ, കൗൺസിലർ സജി മാത്യു, ചലച്ചിത്രതാരം മോഹൻ ആയിരൂർ, സജി സോമൻ, മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു, സന്തോഷ് അഞ്ചേരിൽ,ഫാ.ജോസ് കല്ലുമാലിൽ,സുരേഷ് ശ്രീലകം, തഹസീൽദാർ ജോൺ വർഗീസ്, മുൻ ചെയർമാൻ ആർ.ജയകുമാർഎന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ബോധവത്കരണ പരിപാടി ഇന്ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.