തിരുവനന്തപുരം; ഡൽഹി യു.എസ്. എംബസിയിലെ പബ്ലിക് അഫയേഴ്സ് വിഭാഗത്തിന്റെ റീജിയണൽ ഇംഗ്ലിഷ് ലാങ്വേജ് ഓഫിസ് ഐ.എം.ജിയുമായി സഹകരിച്ച് കെ.എ.എസ്. ഓഫിസർ ട്രെയിനികൾക്കായി നടത്തിവന്ന രണ്ടാഴ്ചത്തെ പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫഷണൽ കമ്യൂണിക്കേഷൻ സ്കിൽ പരിശീലന പരിപാടി ഇന്ന് സമാപിക്കും. വൈകിട്ടു മൂന്നിന് ഐ.എം.ജി. ഹാളിൽ നടക്കുന്ന സമാപന ചടങ്ങിൽ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലിലെ കൾച്ചറൽ അഫയേഴ്സ് ഓഫിസർ സ്കോട്ട് ഹാർട്മാൻ മുഖ്യാതിഥിയാവും.
ഐ.എം.ജി ഡയറക്ടർ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ യു.എസ് കോൺസുലേറ്റ് ജനറലിലെ എഡ്യൂക്കേഷൻ ആൻഡ് ഇംഗ്ലിഷ് ലാങ്വേജ് ഔട്ട്റീച്ച് കോ-ഓർഡിനേറ്റർ ബൃന്ദ ബാലചന്ദ്രനും പങ്കെടുക്കും. പരിശീലത്തിനു നേതൃത്വം നൽകിയ ട്രെയിനർമാർ അനുഭവങ്ങൾ പങ്കു വയ്ക്കും. കെ.എ.എസ്. ട്രെയിനികൾക്ക് ഐ.എം.ജിയിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണു രണ്ടാഴ്ചതതെ പ്രൊഫഷണൽ കമ്യൂണിക്കേഷൻ സ്കിൽ പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |