SignIn
Kerala Kaumudi Online
Thursday, 25 April 2024 2.27 PM IST

രാജ്യത്തിനിത് അഭിമാന നിമിഷം, ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

rocket

ചെന്നൈ: ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് മൂന്ന് കുഞ്ഞൻ ഉപഗ്രഹങ്ങളുമായി വിജയകരമായി വിക്ഷേപിച്ചു. സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ വിക്രം എസ് ആണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പതിനൊന്നരയോടെയാണ് വിക്ഷേപണം നടത്തിയത്.


ഈ മാസം പന്ത്രണ്ടിനും പതിനാറിനും ഇടയിൽ വിക്ഷേപണം നടത്താനായിരുന്നു ആദ്യ തീരുമാനിച്ചിരുന്നത്. എന്നാൽ മഴ കാരണം തീയതി മാറ്റുകയായിരുന്നു. 2018ൽ ഹൈദരാബാദിൽ തുടങ്ങിയ സ്കൈറൂട്ട് ഏയ്റോ സ്‌പെയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിക്രം റോക്കറ്റ് നിർമ്മിച്ചത്. പവൻകുമാർ ചന്ദനയാണ് കമ്പനി ഉടമ.

വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകൾ അടുത്ത വർഷം വിക്ഷേപിക്കും. നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എൻജിനുകളും,നാലാം സ്റ്റേജിൽ ദ്രവ ഇന്ധനമുള്ള രാമൻ എൻജിനുമാണ്. ഈ റോക്കറ്റുകൾ ന്യൂസിലാൻഡിന്റെ ഇലക്ട്രോൺ, ചെെനയുടെ കയ്‌ത്വാഷി എന്നീ റോക്കറ്റുകളുമായി കിടപിടിക്കുന്നവയാണ്. ചെലവും നിർമ്മാണ സമയവും കുറച്ച് മതി.

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് - വിക്രം. എസ് - റോക്കറ്റിന്. ഐ.എസ്.ആർ.ഒ.യുമായുള്ള കരാറിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്. ഇതിന് ചെറിയ ഫീസാണ് ഈടാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA S 1ST PRIVATELY BUILT ROCKET, VIKRAM-S
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.