SignIn
Kerala Kaumudi Online
Saturday, 20 April 2024 9.43 PM IST

മമ്മൂക്ക ഇത് പറഞ്ഞതും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറകെക്കൂടി വന്ന് സുൽഫത്ത് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു; അതുകണ്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു

mammootty

ബാർബർ ബാലനെയും സുഹൃത്തായ സൂപ്പർസ്റ്റാർ ആശോക് രാജിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം മനോഹരമായിട്ടാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ശ്രീനിവാസനും ആ രംഗങ്ങൾ അവതരിപ്പിച്ചത്. ശ്രീനിവാസനും മുകേഷും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. മുകേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.


സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസനൊപ്പം മമ്മൂട്ടിയെ കാണാൻ പോയ അനുഭവം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് മുകേഷ് ഇപ്പോൾ. ഒരു രൂപ പോലും പ്രതിഫലം വാങ്ങാക്കാതെയാണ് മമ്മൂക്ക അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞങ്ങൾ മമ്മൂക്കയുടെ വീട്ടിൽ പോയി. ബാബി (സുൽഫത്ത്) അവിടെ ഇരിപ്പുണ്ട്. ശ്രീനീ കീഴ്‌വഴക്കമനുസരിച്ച് ആ കഥയങ്ങ് പറയെന്ന് ഞാൻ പറഞ്ഞു. കഥ പറയണ്ട, ശ്രീനിയെ എനിക്ക് വിശ്വാസമാണെന്നും കഥ കേൾക്കാനുള്ള സമയം ഇല്ലെന്ന് മമ്മൂക്ക പറഞ്ഞു.

നിങ്ങൾ ഡേറ്റ് പറയെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ പ്രതിഫലം പറയാൻ ഞാൻ ആവശ്യപ്പെട്ടു. ഫുൾ ലെംഗ്ത്ത് വേഷം അല്ല. ബാർബർ ബാലനാണ് ഇതിലെ ഹീറോ. സൂപ്പർസ്റ്റാറിന്റെ റോളിന് അഞ്ച് ദിവസം മാത്രം മതിയെന്നും ഞാൻ പറഞ്ഞു. ആ അഞ്ചുദിവസത്തേക്ക് ഞങ്ങൾ എന്ത് തരണമെന്നും ഇപ്പോൾ എത്ര അഡ്വാൻസ് തരണമെന്നും ചോദിച്ചു.

നിർബന്ധമാണോ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചു. ഞാൻ അതേയെന്ന് പറഞ്ഞു. ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ എന്നേക്കാളും ശ്രീനിയേക്കാളും ടെൻഷനായിട്ട് ബാബി നിൽക്കുകയാണ്. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് ഞങ്ങളുടെ തോളിൽ പിടിച്ചു, ഈ പടം ഞാൻ ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞു. തമാശ പറയേണ്ട സമയമല്ലെന്നായിരുന്നു എന്റെ മറുപടി.

നിങ്ങൾ രണ്ട് പേരിൽ നിന്നും ഞാൻ കാശ് വാങ്ങിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മമ്മൂക്കയുടെ ഭാര്യ പിറകെക്കൂടി വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച്, ഇച്ചാക്കാ നന്നായി എന്ന് പറഞ്ഞു. അതുകണ്ടപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUKESH, SREENIVASAN, KADHAPARAYUMBOL MOVIE, MAMMOOTTY, SULFATH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.