അഭിനയത്തിലൂടെയും ശക്തമായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ നടിയാണ് പാർവതി തിരുവോത്ത്. പലപ്പോഴും താരത്തിന്റെ നിലപാടുകളും ചില തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ പാർവതി പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പ്രഭാത ഭക്ഷണത്തിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. കൊച്ചി പാലാരിവട്ടത്തുള്ള 'മെെസൂർ രാമൻ ഇഡലി' റസ്റ്റോറന്റിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.
വ്യത്യസ്ത രീതിയിൽ വ്യത്യസ്ത രുചിയിലുമുള്ള ഇവിടുത്തെ ഇഡലി വളരെ പ്രശസ്തമാണ്. 'എന്റെ ഇഡലി ഞാൻ തരൂല്ല....' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല പല താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിലുള്ള പാർവതി ധരിച്ചിരിക്കുന്ന കണ്ണടയെ ക്കുറിച്ചു ധാരാളം കമന്റുകളും വരുന്നുണ്ട്.
View this post on Instagram A post shared by Parvathy Thiruvothu (@par_vathy)
അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'വണ്ടർ വുമൺ' ആണ് പാർവതിയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ചിത്രത്തിൽ മിനി എന്ന കഥാപാത്രമായാണ് പാർവതി എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കുവച്ച പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവായ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.