സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായവരാണ് മലയാളത്തിലെ മിക്ക നായികമാരും.താരങ്ങൾ ആരാധകരുമായി തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം നായികമാർ ഒന്നിച്ചുള്ള ഒരു ചിത്രം സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ, പ്രയാഗ മാർട്ടിൻ.അദിതി ബാലൻ എന്നീ യുവനായികമാർ ഒന്നിച്ചുളള ചിത്രമാണ് ശ്രദ്ധ നേടുന്നത്. എൺപതുകളിൽ സിനിമാ ലോകത്തു തിളങ്ങി നിന്ന ലിസിയെയും ഇവർക്കൊപ്പം ചിത്രങ്ങളിൽ കാണാം.
‘പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി’ എന്നു കുറിച്ചു കൊണ്ട് കീർത്തിയും ഒന്നിച്ച് പാർട്ടിയ്ക്കു ക്ഷണിച്ച ലിസിക്ക് നന്ദി’ അറിയിച്ചു റിമയും ചിത്രങ്ങൾ പങ്കുവച്ചു.
ലിസി തൻെറ വസതിയിൽ സംഘടിപ്പിച്ച പാർട്ടിയാണെന്നാണ് വ്യക്തമാകുന്നത്. താരങ്ങളെല്ലാവരെയും ഒന്നിച്ചു കണ്ട ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |