തിരുവനന്തപുരം: കാർഷിക നാണ്യവിളകളുടെ വില ഗണ്യമായി കുറയുകയും ഉത്പന്നങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കേരള പ്രദേശ് കർഷക കോൺഗ്രസ്. 23ന് രാവിലെ 10ന് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന ഉപവാസം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉപവാസം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടാം പിണറായി സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും പ്രസിഡന്റ് കെ.സി വിജയൻ,അടയമൺ മുരളീധരൻ, ബാബുജി ഈശോ, വി.എൻ ഉദയകുമാർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |