കണ്ണൂർ :'അന്തസ്സായി തൊഴിൽ ചെയ്യാനനുവദിക്കുക, സ്റ്റേറ്റ് ബാങ്കിനെ പൊതുമേഖലയിൽ നിലനിർത്തുക' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ( ബെഫി ) യിൽ അഫിലിയേറ്റ് ചെയ് എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ 21 മുതൽ ഡിസംബർ 16വരെ അവകാശ സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജാഥ 21ന് രാവിലെ പയ്യന്നൂർ എസ്.ബി.ഐ. ശാഖാ പരിസരത്തു നിന്നും ടി.ഐ. മധുസൂദനൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സി.ജയരാജാണ് ജാഥാ ക്യാപ്റ്റൻ . ട്രഷറർ ഡി. വിനോദാണ് ജാഥാ മാനേജർ . സംഘടനയുടെ മറ്റു നേതാക്കൾ സ്ഥിരം ജാഥാംഗങ്ങളായി പങ്കെടുക്കും. ഡിസംബർ 16 ന് ലോക്കൽ ഹെഡ് ഓഫീസിൽ അവകാശരേഖ സമർപ്പിക്കും.
വാർത്താ സമ്മേളനത്തിൽ എസ്.ബി.ഐ. എംപ്ലോയിസ് ഫെഡറേഷൻ പ്രസിഡന്റ് അമൽ രവി , സജി വർഗ്ഗീസ്, ടി.ആർ.രാജൻ, കെ. അശോകൻ, പി.രാജേഷ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |