SignIn
Kerala Kaumudi Online
Thursday, 25 April 2024 12.00 PM IST

ബാലനെ കിടത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം വിവാദമായി

kerala

കൊച്ചി: പനമ്പിള്ളി നഗറിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ കോൺഗ്രസ് കൗൺസിലർമാരുടെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വിവാദമായി. അഞ്ചു വയസുള്ള ആൺകുട്ടിയെ ഉടുപ്പഴിച്ച്നിലത്തുകിടത്തി ചുള്ളിക്കമ്പും മറ്റും ദേഹത്തിട്ട് നേതാക്കൾ ചുറ്റുമിരുന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

കുട്ടിയെ പങ്കെടുപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സമരം പെട്ടെന്ന് അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മനു ജേക്കബ്ബ്, സിജോ ജോസഫ്, ടിബിൻ ദേവസി, സീന തുടങ്ങിയവർ നേതൃത്വം നൽകി. പ്രതീകാത്മകമായാണ് കുട്ടിയെ സമരത്തിൽ പങ്കെടുപ്പിച്ചതെന്നും അമ്മയുടെ മടിയിലാണ് കുട്ടി കിടന്നതെന്നും മനു ജേക്കബ്ബ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് ബാലാവകാശ കമ്മിഷൻ അംഗം ടി.എസ്. ജലജാമോൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.