SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.59 PM IST

ബാലികയെ റോഡിൽ എടുത്തെറിഞ്ഞയാൾ റിമാൻഡിൽ 

crime

കാസർകോട്: മദ്രസയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന എട്ടുവയസുകാരിയെ എടുത്തെറിഞ്ഞ സംഭവത്തിൽ പ്രതിയായ കുഞ്ചത്തൂർ ഉദ്യാവാറിലെ അബൂബക്കർ സിദ്ദീഖിനെ(34 )കോടതി റിമാൻഡ് ചെയ്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ്ഓഫീസർ എ.സന്തോഷ് കുമാറാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.

പോക്‌സോ, വധശ്രമം, കുട്ടികൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഇയാൾക്കെതിരെ മറ്റു കേസുകളൊന്നും ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ഇയാൾ കുട്ടിയെ എടുത്തെറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.