കൊടുമൺ: വിജയത്തിളക്കത്തിലാണ് അടൂർ സെന്റ് മേരീസ് മഹിളാമന്ദിരം എച്ച്. എസ്. എസിലെ സ്നേഹാ മറിയം വിത്സൺ. ആദ്യദിനത്തിൽ നടത്തിയ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഒാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് പുറമേ ഇന്നലെ 400 മീറ്റർ ഒാട്ടത്തിൽ ഒന്നാം സ്ഥാനവും 4 x 100 മീറ്റർ റിലേയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്ന് 200 മീറ്റർ ഒാട്ടത്തിൽ മത്സരിക്കും. ഇന്നലെ 400 മീറ്റർ ഒാട്ടത്തിൽ 1മിനിട്ട് 1സെക്കന്റുകൊണ്ടാണ് ഒന്നാമതെത്തിയത്. റിലേ മത്സരത്തിലും അവാസന അവസരത്തിലായിരുന്നു ഒാടിയത്. മിന്നൽപ്പിണർപോലെ ഒാടിയെത്തിയതോടെ രണ്ടാം സ്ഥാനത്ത് എത്തി. അടൂർ മേലൂട് പതിനാലാംമൈൽ മാവിളയിൽ വീട്ടിൽ പരേതനായ വിത്സണിന്റെയും സപ്ളൈകോ ജീവനക്കാരിയായ അനിതയുടെയും മകളാണ് . അഞ്ചാം ക്ളാസ് മുതൽ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. എട്ടാം ക്ളാസിൽ സംസ്ഥാനതലത്തിൽ മത്സരിക്കാൻ അവസരം കിട്ടിയെങ്കിലും വിജയിക്കാനായില്ല. 2019 -ൽ 100, 200, 400 ഒാട്ടത്തിൽ ചാമ്പ്യൻഷിപ്പ് ലഭിച്ചിരുന്നു. റിജിൻ മാത്യുവാണ് പരിശീലിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |