ന്യൂഡൽഹി: സിവിൽ ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ മദ്ധ്യപ്രദേശ് സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. സിവിൽ ജഡ്ജി നിയമനത്തിനായുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിന് 40 ശതമാനം മിനിമം പാസിംഗ് മാർക്കായി നിശ്ചയിച്ചത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ അനിൽകുമാർ നാംദേവ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനും ഹൈക്കോടതി രജിസ്ട്രാർക്കുമാണ് നോട്ടീസ് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |