SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.27 PM IST

ആരാധകർക്ക് ശാന്തരാകാം ; സംവിധാനം തുടരില്ല എന്ന അഭ്യൂഹത്തിനിടയിൽ ടെലിവിഷനിലേയ്ക്ക് ഒന്നൊന്നര വരവ് നടത്തുമെന്ന് ക്വന്റിൻ ടറന്റിനോ

tarantino

സ്ക്രീനിൽ സസ്പെൻസും ആക്ഷേപഹാസ്യവും കൂടെ വയലൻസും നിറച്ച് കാണികളെ ഉദ്വേഗജനകരാക്കുന്ന സിനിമകളുടെ സൃഷ്ടാവ്. ചിട്ടയായ രീതിയിലല്ലാതെ കഥാവതരണം കൊണ്ട് കാണികളെ രസിപ്പിച്ച സംവിധായകൻ. മേൽപ്പറഞ്ഞ ചേരുവകളെല്ലാം തന്റെ സിനിമകളിൽ അടങ്ങിയിട്ടുണ്ടെങ്കിലും വയലൻസും ചോര നിറഞ്ഞ രംഗങ്ങളാലും മാത്രം പലപ്പോഴും എടുത്ത് പറയപ്പെടുന്ന കലാകാരൻ. 'നാച്ചുറൽ ബോൺ കില്ലേഴ്സ്' അടക്കം പുത്തൻ ആഖ്യാനം സ്ക്രീനിലെത്തിച്ച തിരക്കഥാകൃത്ത്. തന്റെ തിരക്കഥകൾ വിറ്റ് പോകുന്നത് വരെ സിനിമാ പ്രേമം മൂലം സിഡികൾ വിൽകുന്നതിൽ വ്യാപൃതനായിരുന്ന യുവാവ് ഇങ്ങനെ ഇനിയും ഒരുപാട് വിശേഷണം നൽകിയാലും അതെല്ലാം ചെന്ന് നിൽക്കുന്നത് 'ക്വന്റിൻ ടറന്റിനോ' എന്ന പേരിലായിരിക്കും.

'പൾപ്പ് ഫിക്ഷൻ', 'ജാക്കി ബ്രൗൺ','ഡെത്ത് പ്രൂഫ്' എന്നിങ്ങനെ ആദ്യ കാല ചിത്രങ്ങൾ മുതൽ 'ഒൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന ഏറ്റവും പുതിയ ചിത്രം അടക്കം കൾട്ട് ക്ളാസിക്കുകൾ സമ്മാനിച്ചിട്ടുള്ള വിഖ്യാത സംവിധായകനായാണ് സിനിമാ ലോകവും ആരാധകരും ക്വന്റിൻ ടറന്റിനോയെ വാഴ്ത്തുന്നത്. അത് കൊണ്ട് തന്നെ ടറന്റിനോ കുറച്ച് ചിത്രങ്ങൾ കൂടി മാത്രമേ സംവിധാനം ചെയ്യു എന്ന വാർത്ത ഇവരിൽ പലരേയും സങ്കടത്തിലാഴ്ത്തിയിരുന്നു.

എന്നാലിപ്പോൾ ഒരു സീരീസ് സംവിധാനം ചെയ്യുന്നതിലൂടെ ടെലിവിഷൻ രംഗത്ത് വീണ്ടും ചുവട് വെയ്ക്കാൻ പ്രിയ സംവിധായകൻ ഒരുങ്ങുന്നതായാണ് വിവരം. എൽവിസ് മിച്ചൽ ആതിഥേയത്വം വഹിച്ച ന്യൂയോർക്കിലെ ഒരു പരിപാടിയിലാണ് അടുത്ത വർഷം എട്ട് എപ്പിസോഡുള്ള സീരീസ് ചിത്രീകരിക്കാൻ താൻ പദ്ധതിയിടുന്നെന്ന വിവരം ടറന്റിനോ വെളിപ്പെടുത്തിയത്. തന്റെ പുതിയ പുസ്തകത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് അധികം വൈകാതെ തന്നെ യാഥാർഥ്യമാകാൻ പോകുന്ന പ്രോജക്റ്റിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. മുൻപ് നെറ്റ്ഫ്ളിക്സുമായി സഹകരിച്ച് മിനി സീരീസുകളടക്കം തയ്യാറാക്കാൻ ടറന്റിനോ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത്തവണത്തെ പ്രഖ്യാപനം എന്ത് കൊണ്ടും സ്ക്രീനിലെത്തുമെന്നാണ് ടറന്റിനോ നൽകുന്ന ഉറപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TARANTINO, PULP, FICTION, DIRECTOR, TELE, SERIES, CINEMA, HOLLYWOOD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.