SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.01 AM IST

ലഹരി വിരുദ്ധ സന്ദേശ റാലി

കൊട്ടാരക്കര : കെ.എസ്. ഇ.ബി കൊട്ടാരകര ഡിവിഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. കെ.എസ്.ഇ.ബി അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ ഫ്ലാഗ് ഒഫ് ചെയ്തു. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ വഴി റാലി പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ. സമാപിച്ചു. കെ.എസ്.ആർ.ടി.സി ഗാരേജിനു സമീപം നടന്ന ലഹരി വിരുദ്ധ സന്ദേശ സമ്മേളനം നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ എസ്.ആർ.രമേഷ്, അഡ്വ.ഉണ്ണികൃഷ്ണ മേനോൻ, അനിതാഗോപൻ,

വി.ഫിലിപ്പ്, അഡ്വ. സതീഷ് ചന്ദ്രൻ, കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്കുമാർ , റെജിമോൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി കൊട്ടാരക്കര ഗവ. ബോയ്സ് ഹൈസ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ ചേർന്ന് തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഇത്തിൾ കണ്ണികൾ എന്ന നാടകം അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.