ബേൺ : ഉരുകിയ അലൂമിനിയം നിറച്ച പാത്രത്തിലേക്ക് വീണ 25കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്വിറ്റ്സർലൻഡിലെ സെന്റ് ഗാലനിലുള്ള ഒരു ഫാക്ടറിയിലാണ് സംഭവം. പാത്രത്തിനുള്ളിലെ താപനില 720 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫാക്ടറിയിലെ ഫർണസിന് മുകളിൽ നിന്ന് അറ്റക്കുറ്റപ്പണികൾ ചെയ്യുന്നതിനിടെയാണ് ഇലക്ട്രീഷ്യനായ യുവാവ് അബദ്ധത്തിൽ പാത്രത്തിലേക്ക് വീണത്. യുവാവിന്റെ കാൽമുട്ട് വരെ പാത്രത്തിലെ അലൂമിനിയത്തിൽ മുങ്ങിയെങ്കിലും ഉടൻ യുവാവ് സ്വയം പുറത്തേക്ക് ചാടിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്. ഗുരുതരമായ പൊള്ളലേറ്റ യുവാവ് നിലവിൽ ചികിത്സയിലാണ്. യുവാവിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |