SignIn
Kerala Kaumudi Online
Thursday, 25 April 2024 7.54 PM IST

കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല; പോസ്റ്റ് 'മുക്കിയതിന്റെ' കാരണം വെളിപ്പെടുത്തി പ്രിയ വർഗീസ്‌

priya-varghese

കണ്ണൂർ: നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല,​ കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്‌തതിന്റെ കാരണം വെളിപ്പെടുത്തി സി പി എം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്.

കോടതിയലക്ഷ്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ് സാങ്കേതികമായിട്ടാണെങ്കിലും കോടതിയലക്ഷ്യമായി വരരുതല്ലോ എന്ന് കരുതി പോസ്റ്റ് നീക്കയതെന്നും പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നുമാണ് പ്രിയ വർഗീസ് നൽകുന്ന വിശദീകരണം.

എൻ എസ്‌ എസ് പ്രവർത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു കുഴി വെട്ടിയതിൽ അഭിമാനം എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുമായി പ്രിയ വർഗീസ് എത്തിയത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ "വ്യക്തിയല്ല സമൂഹമാണ് പ്രധാനം "എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാദ്ധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRIYA VARGHESE, HIGH COURT, FB POST, KANNUR UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.