തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) സഹായത്തോടെ പ്രവർത്തിക്കുന്ന നാല് സംരംഭങ്ങൾക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ കോസിഡിസിയുടെ രാജ്യത്തെ മികച്ച സംരംഭ പുരസ്കാരം. രാജസ്ഥാനിലെ ജോധ്പുരിൽ നടന്ന ഏട്ടാമത് കോസിഡിസി വാർഷികച്ചടങ്ങിൽ രാജസ്ഥാൻ മന്ത്രി ശകുന്തള റാവത് അവാർഡുകൾ സമ്മാനിച്ചു.
തൃശൂരിലെ അക്വാസ്റ്റാർ, കൊല്ലത്തെ ദേവ് സ്നാക്സ്, കണ്ണൂരിലെ എലഗന്റ് ഇന്റീരിയർ ആൻഡ് മോഡുലാർ കിച്ചൻ, എറണാകുളത്തെ ഫാർമേഴ്സ് ഫ്രഷ് സോൺ എന്നിവയ്ക്കാണ് പുരസ്കാരം. ദേവ് സ്നാക്സ് ഡയറക്ടർ റോനക്ക് ആർ., എലഗന്റ് ഡയറക്ടർ രഞ്ജിത്ത് കെ., ഫാർമേഴ്സ് ഫ്രഷ് സോൺ മാനേജിംഗ് ഡയറക്ടർ പ്രദീപ് പി.എസ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗൾ, എക്സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.