SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 AM IST

സർക്കാർ കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിനിയെ സഹപാഠിയെ കൊണ്ട് ബലമായി ചുംബിപ്പിച്ചു, സീനിയർ വിദ്യാർത്ഥികൾ അറസ്‌റ്റിൽ

girl-forced-to-kiss-

ഭുവനേശ്വർ: റാഗിങ്ങിനിടെ ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ സഹപാഠിയെ കൊണ്ട് ചുംബിപ്പിച്ച് സീനിയർ വിദ്യാർത്ഥികൾ. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലുള്ള സർക്കാർ കോളേജിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. കുറ്റക്കാരായ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്‌റ്റ് ചെയ‌്തു. പന്ത്രണ്ടോളം വിദ്യാർത്ഥികളെ കോളേജ് അധികൃതർ പുറത്താക്കുകയും ചെയ‌്തിട്ടുണ്ട്.

കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. പെൺകുട്ടിയെ ചുംബിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു സഹപാഠിയെ സീനിയേഴ്‌സ് വടി കൊണ്ട് തല്ലുകയും ചെയ‌്തു. എന്നാൽ സംഭവം കണ്ടു നിന്ന ചില പെൺകുട്ടികൾ തടയുന്നതിന് പകരം പരിഹസിച്ച് ചിരിക്കുകയായിരുന്നെന്നും പരാതിയുണ്ട്.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. പ്രശ്‌നക്കാരെ കോളേജിൽ നിന്ന് പുറത്താക്കിയെന്നും, പരീക്ഷ എഴുതാനുള്ള അനുവാദം നൽകില്ലെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, COLLEGE FRESHER WAS FORCED TO KISS, ODISHA, GANJAM DISTRICT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.