SignIn
Kerala Kaumudi Online
Saturday, 20 April 2024 1.24 PM IST

കായികമേളയ്ക്ക് ട്രാക്കുണർന്നു, മുന്നിൽ പറളി

sports
പാലക്കാട് നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയിൽ നിന്ന്

പാലക്കാട്: പൊള്ളുന്ന വെയിലിലും ആവേശം ചോരാതെ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ ദീപശിഖ തെളിഞ്ഞു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലയുടെ പുതിയ ദൂരവും ഉയരവും വേഗവും കണ്ടെത്താനുള്ള മത്സരാവേശം തിരിച്ചെത്തുന്നത്.

രാജ്യാന്തര ദേശീയ താരങ്ങളടക്കം 12 ഉപജില്ലകളിൽ നിന്നുള്ള1200 കായികപ്രതിഭകളാണ് മൂന്നുദിനങ്ങളിൽ നൂറിലേറെ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. കായിക മേള വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ എം.ശ്രീശങ്കർ ദീപശിഖ തെളിയിച്ചു. നഗരസഭാദ്ധ്യക്ഷ പ്രിയ അജയൻ അദ്ധ്യക്ഷയായി. നഗരസഭാ കൗൺസിലർമാരായ എം.ധന്യ, സുഭാഷ് യാക്കര, വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.ഹരിദാസ്, അദ്ധ്യാപക സംഘടനാ പ്രതിനിധികളായ എം.ആർ.മഹേഷ് കുമാർ, എം.എൻ.വിനോദ്, ഹമീദ് കൊമ്പത്ത്, ഷാജി.എസ് തെക്കേതിൽ, കെ.വിനോദ് കുമാർ, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ ടി.ജയപ്രകാശ്, ഒറ്റപ്പാലം ഡി.ഇ.ഒ കെ.വി.രാജു, സ്കൂൾ സ്പോർട്സ് ജില്ലാ കോഓർഡിനേറ്റർ ജിജി ജോസഫ്, ആർ.ഡി.എസ്.ജി.എ സെക്രട്ടറി വി.പി.മാധവചന്ദ്രൻ, സ്വീകരണ കമ്മിറ്റി കൺവീനർ പി.മീര, മീഡിയ കൺവീനർ ലിന്റോ എ.വേങ്ങശ്ശേരി സംസാരിച്ചു.

ഇന്നലെ 42 ഇനത്തിൽ മത്സരം നടന്നതിൽ 96 പോയന്റുമായി പറളി ഉപജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. ഏഴ് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും പറളി നേടി. 10 സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 81 പോയിന്റുകളോടെ മണ്ണാർക്കാട് ഉപജില്ല രണ്ടാം സ്ഥാനത്താണ്. 38 പോയിന്റുകളോടെ പാലക്കാട് ഉപജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്ന് സ്വർണം, രണ്ട് വെള്ളി, മൂന്നു വെങ്കലവുമാണ് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.