SignIn
Kerala Kaumudi Online
Saturday, 20 April 2024 9.35 AM IST

കട്ടൗട്ട് മത്സരത്തിൽ മെസിയെ പിന്നിലാക്കി നെയ്മർ

footboll
ഒറ്റപ്പാലം നഗരത്തിൽ ബ്രസീൽ ആരാധകർ സ്ഥാപിച്ച 107 അടി ഉയരത്തിലുള്ള നെയ്മറുടെ കട്ടൗട്ട്.

ഒറ്റപ്പാലം: സിരകളിൽ ലോകകപ്പ് ഫുട്‌ബോൾ ആവേശവുമായി ആരാധകർ നടത്തുന്ന സൂപ്പർ താരങ്ങളുടെ കട്ടൗട്ട് മത്സത്തിൽ മെസിയെ പിന്തള്ളി നെയ്മറിന് 107 അടി ഉയരം. ഒറ്റപ്പാലത്തിന്റെ മണ്ണിലാണ് ബ്രസീൽ ആരാധകർ സൂപ്പർ താരം നെയ്മറിന് ഇന്നലെ 107 അടി ഉയരത്തിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് തീർത്തത്. ഡെൽഫി എടുക്കാനുള്ള സൗകര്യവും ഇതിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.

പി.ടി ആഡ്സും, ബ്രസീൽ ഫാൻസ് ഒറ്റപ്പാലവും ചേർന്നാണ് ലക്ഷത്തിലേറെ രൂപ ചിലവാക്കി കട്ടൗട്ട് ഒരുക്കിയത്. 60 അടി ഉയരത്തിൽ മെസി ആരാധകർ കട്ടൗട്ട് ഒരുക്കി ഒറ്റപ്പാലത്ത് പ്രചാരണം നൽകിയിരുന്നു. ഇതോടെയാണ് നെയ്മർ ആരാധകർ ഏറ്റവും വലിയ കട്ടൗട്ടുമായി ലോകകപ്പ് കിക്കോഫ് ദിനത്തിൽ രംഗത്തിറങ്ങിയത്. നഗരസഭാദ്ധ്യക്ഷ ജാനകിദേവി ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.