വൈറ്റില: ലയൺസ് ക്ലബ് 318 സിയുടെ പദ്ധതിയായ ഓർഗാനിക് ഗാർഡൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഗ്രോ ബാഗ്, പച്ചക്കറി തൈ, വിത്ത് വിതരണം തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ ലയൺസ് മുൻ ഗവർണർ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ജോസ് മംഗലി, കൗൺസിലർ മേഴ്സി ജോർജ്, ഫാ. ജോബി ആശിതപറമ്പിൽ, സെക്രട്ടറി യേശുദാസ് വേണാട്ട്, റീജൻ ചെയർമാൻ ഷാജി തോമസ്, ഫാ.ജോർജ് പുന്നക്കാട്ടുശേരി, ഹെഡ്മിസ്ട്രസ് നീന റോബർട്ട്, ജോയിന്റ് സെക്രട്ടറി സി.ചാണ്ടി, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നെൽസൺ കാക്കാഞ്ചേരി, സെക്രട്ടറി മേരി സേവ്യർ ഭാവന തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |