ആലപ്പുഴ: എസ്.എൻ പുരം വരകാടി റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ കുട്ടികളെ അനുമോദിക്കുന്നതിനായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വരകാടി വടക്ക് എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ.ജോസഫ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശവും നൽകി. സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്ടൻ ജീൻ ക്രിസ്റ്റ്യൻ ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ നൽകി. ടീം ടെക്ജെൻഷ്യ മേധാവി ജോയി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബി.ബാലചന്ദ്രൻ സ്വാഗതവും ട്രഷറർ സഞ്ജു പോക്കാട് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ എൻ.പ്രീത, ഓമനക്കുട്ടി അമ്മ, അശോകൻ, തിരുമേനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |