SignIn
Kerala Kaumudi Online
Thursday, 25 April 2024 11.23 AM IST

സഹകരണ മേഖലയിൽ കാലാനുസൃതമായ നിയമനിർമ്മാണം അനിവാര്യം: മഞ്ഞളാംകുഴി അലി

hhhhhhhh

പെരിന്തൽമണ്ണ: സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ കാലാനുസൃതമായ നിയമ നിർമ്മാണം അനിവാര്യമാണെന്നും നിയമ നിർമ്മാണം കരുതലോടെ ആവണമെന്നും മഞ്ഞളാംകുഴി അലി എം.എൽ.എ പറഞ്ഞു. പടപ്പറമ്പിൽ പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എ.മജീദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാന ദാനം പി.അബ്ദുൾഹമീദ് എം.എൽ.എ. നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മോഹനൻ പുളിക്കൽ, അസി. രജിസ്ട്രാർ പി.ഷംസുദ്ദീൻ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറാ മോൾ പാലപ്ര, എ.സി.അബ്ദുറഹ്മാൻ, വി.പി.അനിൽ, എം.എം.മുസ്തഫ, എം.സെയ്തലവി, പി.ഗോവിന്ദ പ്രസാദ്, ചേരിയിൽ മമ്മി, കബീർ, ടി.പി.വിജയൻ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CO OPERATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.