തിരുവല്ല : ഒളിമ്പിക്സ് അസോസിയേഷൻ, ഫുട്ബാൾ അസോസിയേഷൻ, പുഷ്പഗിരി മെഡിക്കൽ കോളേജ് എന്നിവ സംയുക്തമായി നടത്തിയ 'ഫുട്ബാൾ ലോകകപ്പ് ആരവം' സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ റാലിയും ലഹരി വിരുദ്ധ സമ്മേളനവും നടന്നു. വൺ മില്യൻ ഗോളിന്റെ ഉദ്ഘാടനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു നിർവഹിച്ചു. പുഷ്പഗിരി സി.ഇ.ഓ ഫാ.ജോസ് കല്ലുമാലിക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെകട്ടറി ജോയി പൗലോസ്, മാനേജർ ഫാ.ജോർജ്ജ് വലിയപറമ്പിൽ, ചെറിയാൻ പോളച്ചിറക്കൽ, ഡോ.ചാർലി, ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ , ഡെന്നി , വർഗീസ് മാത്യു, ചന്ദ്രൻ , വി.ആർ.സുധീഷ് ,സനൽ പണിക്കർ, പ്രിൻസിപ്പൽ ഡോ.ടോമി ഫിലിപ്പ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |