പഴയങ്ങാടി: ഏഴോം ഹിന്ദു എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി നാരായണൻ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി രമേശ് ബാബു, സി.ഒ രമേശൻ, സി.കെ സജീവൻ, ടി.പി.രാജൻ, പി.പി കൃഷ്ണൻ, ടി.പി മുരളി, വി.വി സജിത, കെ.പി ലക്ഷ്മി, കെ.വി ശോഭന എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ ടി.വി ഗണേശൻ സ്വാഗതം പറഞ്ഞു. ഹേന പ്രദീപനാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
2023 ഏപ്രിൽ വരെ നടക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 28ന് എം. വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കോട്ടക്കിൽ കേന്ദ്രീകരിച്ച് ഏഴോത്തേക്ക് വിളംബര ഘോഷയാത്രയും പൂർവ വിദ്യാർത്ഥികളുടെ ഗാനമേളയുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |