ചേർപ്പ്: കോടന്നൂരിൽ കൊപ്ര സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. മൂന്ന് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. കോടന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം അരിമ്പൂർ അടമ്പുകുളം ജോൺസന്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന സെന്റ് ആന്റണീസ് ഓയിൽ മില്ലിലെ കൊപ്രക്കളത്തിനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
തൃശൂർ, നാട്ടിക എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. സംഭവമറിഞ്ഞയുടൻ നാട്ടുകാർ സമീപത്തെ വീട്ടിലേക്ക് തീ പടരാതിരിക്കാൻ വെള്ളം പമ്പ് ചെയ്തതിനാൽ വൻ അപകടമാണ് ഒഴിവായത്. നാട്ടിക ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പ്രേം രാജൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രഘു നാഥൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |