SignIn
Kerala Kaumudi Online
Friday, 19 April 2024 11.36 AM IST

ഇരട്ട സ്വർണനേട്ടവുമായി രോഹിത് രാജ്

തിരുവനന്തപുരം: സബ് ജൂനിയർ വിഭാഗം മത്സരങ്ങളിൽ ഇരട്ട സ്വർണവുമായി തിളങ്ങി വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവ. റസിഡൻസ് സ്‌പോർട്സ് സ്‌കൂളിലെ രോഹിത്ത് രാജ് ആർ.എസ്. കാസർകോട് റാണിപുരം സ്വദേശിയായ രോഹിത് ഏറെ പ്രതിസന്ധികൾ താണ്ടിയാണ് കായിക സ്വപ്നങ്ങൾ നിറംപകരാൻ തലസ്ഥാനത്തെത്തിയത്. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോംഗ് ജംമ്പിലും(5.6 മീറ്റർ), 100 മീറ്റർ ഓട്ടത്തിലുമായിരുന്നു (12.34 സെക്കൻഡ്) രോഹിത്തിന്റെ സുവർണ നേട്ടം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ രോഹിത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിക്കണമെന്ന സ്വപ്നം സഫലമാക്കിയത്. ഇല്ലായ്മകൾക്കിടയിലും മകന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ കുലിപ്പണിക്കാരായ രാജേന്ദ്രനും സ്വപ്നയും നെട്ടോട്ടത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.