ആലപ്പുഴ: കെ എസ് ആർ ടി സി ബസിടിച്ച് അദ്ധ്യാപിക മരിച്ചു. കായംകുളം എസ് എൻ സ്കൂളിലെ അദ്ധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
സ്കൂളിലേയ്ക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു സുമം. ഇതിനിടെ സുമം സഞ്ചരിച്ച സ്കൂട്ടർ കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബിഹാറിലും അപകടം
ബിഹാറിലെ വൈശാലി ജില്ലയിൽ വിവാഹവുമായി ബന്ധപ്പെട്ട മതാചാരങ്ങളുടെ ഭാഗമായി നടത്തിയ ഘോഷയാത്രയിലേയ്ക്ക് അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് കയറി 12പേർ മരിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്.
തലസ്ഥാനമായ പട്നയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. രാത്രി ഒമ്പത് മണിയോടെ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി റോഡരികിലെ അരയാൽ മരത്തിന് മുന്നിൽ ജനങ്ങൾ ഒത്തുകൂടിയപ്പോഴാണ് ഇവർക്കിടയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറിയത്. ഒമ്പതുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മറ്റ് മൂന്നുപേർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |