SignIn
Kerala Kaumudi Online
Friday, 19 April 2024 8.43 PM IST

ലോകകപ്പ് മത്സരങ്ങൾ കാണാൻ വീട് തന്നെ വിലയ്‌ക്ക് വാങ്ങി ആരാധകർ, സംഭവം കൊച്ചിയിൽ

world-cup

കൊച്ചി: ഫു‌ട്‌ബോളിനോടുള്ള പ്രേമം ലോകത്ത് പലയിടത്തും പലതരത്തിലാണ്. ലോകകപ്പ് ആരംഭിച്ചതോടു കൂടി ആരാധകരുടെ ആവേശം വാനോളം ഉയർന്നു കഴിഞ്ഞു. കൂറ്റൻ കട്ടൗട്ടുകൾക്കായുള്ള മത്സരത്തിൽ തുടങ്ങി ദേഹത്ത് ഒരിഞ്ചുപോലും സ്ഥലം വെറുതെ വിടാതെ പച്ച കുത്തുന്നതിലേക്ക് വരെയുണ്ട് ഫു‌ട്‌ബോൾ പ്രേമം. എന്നാൽ അതെല്ലാം കടന്ന് കളി കാണാൻ വേണ്ടി മാത്രം ഒരു വീടുതന്നെ വാങ്ങിയാലോ?. വിദേശത്തൊന്നുമല്ല നമ്മുടെ കേരളത്തിലാണ് സംഭവം.

കൊച്ചിയിലെ 17 ആരാധകരാണ് ലോകകപ്പ് മത്സരം കാണാൻ വീട് വിലയ്‌ക്ക് വാങ്ങിയത്. മുണ്ടയ‌്ക്കമുഗൽ സ്വദേശികളായ 17 ചെറുപ്പക്കാർ ചേർന്ന് 23 ലക്ഷം രൂപ മുടക്കിയാണ് വീട് വാങ്ങിയത്. ബ്രസിൽ, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ ആരാധകരാണിവർ. മൂന്ന് ടീമുകളുടെയും നിറങ്ങൾ വീട്ടിൽ നിറച്ചിട്ടുമുണ്ടിവർ.

വീട്ടിൽ ഒരുക്കിയിട്ടുള്ള വലിയ സ്ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ കാണുക എന്നത് മാത്രമാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് 'മരണമാസ് ആരാധകർ' പറയുന്നു. കഴിഞ്ഞ 20 വർഷമായിട്ട് ഒരുമിച്ചാണ് ഇവരെല്ലാവരും ലോകകപ്പ് കാണുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WORLDCUP, FIFA, BOUGHT HOME FOR WATCHING WORLD CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.