വൈക്കം. തലയാഴം പഞ്ചായത്ത് മൂന്നാംവേലിക്കര പാടശേഖര നെല്ലുത്പാദകസമിതി വാർഷിക പൊതുയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് വർഗീസ് പന്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ. സെബാസ്റ്റ്യൻ 15 മുതിർന്ന കർഷകരെ ഉപഹാരം നൽകി ആദരിച്ചു. പാടശേഖരസമിതി സെക്രട്ടറി പി.സുരേന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ സുജാത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, വാർഡ് അംഗം കെ.എസ്.പ്രീജുമോൻ, കൃഷി ഓഫീസർ രേഷ്മ സുരേഷ്, പാടശേഖരസമിതി ജോ. സെക്രട്ടറി പി.വി.തങ്കച്ചൻ പൗവ്വത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |