കോതമംഗലം: കത്തുന്ന വെയിലും പൊള്ളുന്ന ചൂടും! പക്ഷേ, ഇതൊന്നും ജില്ലാ സ്കൂൾ കായികമേളയുടെ ആവേശത്തിരമാലയെ തടുത്തില്ല. മേളയുടെ ഒന്നാംനാളിൽ കോതമംഗലം ഉപജില്ല മൂന്നിൽ. 13 വീതം സ്വർണവും വെള്ളിയും ആറ് വെങ്കലവും ഉൾപ്പടെ 115 പോയിന്റാണ് കോതമംഗലത്തിന്.
അഞ്ച് സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 41 പോയിന്റുമായി അങ്കമാലി ഉപജില്ലയാണ് രണ്ടാമത്. മൂന്ന് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും നേടി 37 പോയിന്റുമായി എറണാകുളം ഉപജില്ല മൂന്നാമതുണ്ട്. ആദ്യ ദിനം മീറ്റ് റെക്കാഡുകളൊന്നും പിറന്നില്ല.
മറ്റ് ഉപജില്ലകൾ
(ഉപജില്ല, പോയിന്റ് എന്ന കണക്കിൽ)
തൃപ്പൂണിത്തുറ- 25, പിറവം- 24, ആലുവ- 19, വൈപ്പിൻ- 17), കല്ലൂർക്കാട്- 14, പെരുമ്പാവൂർ- 12, നോർത്ത് പറവൂർ- 12, കോലഞ്ചേരി- നാല്, മൂവാറ്റുപുഴ- മൂന്ന്
ഇന്ന് 46ഇനങ്ങൾ
ഫൈനലുകൾ
സീനിയർ - ഡിസ്ക്കസ് ത്രോ, ഷോട്ട് പുട്ട്, ഹൈജമ്പ്, 400മീറ്റർ, 5,000 മീറ്റർ, ജാവലിൻ ത്രോ, ട്രിപ്പിൾ ജമ്പ്
ജൂനിയർ - 5,000 മീറ്റർ, പോൾ വാൾട്ട്, ജാവലിൻ ത്രോ, ഡിസ്ക്കസ് ത്രോ
സബ്ജൂനിയർ - 400മീറ്റർ, ഷോട്ട്പുട്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |