SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.16 AM IST

കുതിപ്പ് തുടർന്ന് പറളി

jyothika
ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടിയ പ​റ​ളി​ ​​എ​ച്ച്.​എ​സ്.​എ​സിലെ എം.​ജ്യോ​തി​ക.

പാലക്കാട്: ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ രണ്ടാം ദിനത്തിലും പറളി ഉപജില്ല കുതിപ്പ് തുടരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന 89 ഇന മത്സരത്തിൽ 206 പോയന്റുമായി പറളി ഒന്നാം സ്ഥാനത്തുണ്ട്. 22 സ്വർണവും 20 വെള്ളിയും 18 വെങ്കലവും പറളി നേടി.

17 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 145 പോയിന്റുകളോടെ മണ്ണാർക്കാടാണ് രണ്ടാം സ്ഥാനത്ത്. 77 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്താണ്. എട്ട് സ്വർണം, അഞ്ച് വെള്ളി, എട്ട് വെങ്കലം എന്നിവ പാലക്കാടിന് ലഭിച്ചു. സ്കൂളുകളിൽ 100 പോയന്റുകളോടെ പറളി എച്ച്.എസ്.എസാണ് മുന്നിൽ. 85 പോയിന്റോടെ കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ് രണ്ടും 70 പോയിന്റുകളോടെ മുണ്ടൂർ എച്ച്.എസ്.എസ് മൂന്നും സ്ഥാനത്തുണ്ട്.

മേള ഇന്നവസാനിക്കും. സമാപന സമ്മേളനം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ചാമുണ്ണി സമ്മാനദാനം നിർവഹിക്കും. ഡി.ഇ.ഒ ഇൻ ചാർജ് പി.അബ്ദുൾ ഖാദർ, ഡി.ഡി.ഇ പി.വി.മനോജ് കുമാർ, മണ്ണാക്കാട് ഡി.ഇ.ഒ എസ്.അനിത, വിദ്യാകിരണം കോർഡിനേറ്റർ ടി.ജയപ്രകാശ് പങ്കെടുക്കും.

മേളയിൽ ഇന്ന്

രാവിലെ എട്ടിന് സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ട് ഫൈനൽ. ജൂനിയർ ആൺകുട്ടികളുടെ ജാവലിംഗ് ത്രോ, ജൂനിയർ പെൺ വിഭാഗം ട്രിപിംഗ് ജമ്പ് ഫൈനൽ, ജൂനിയർ- സീനിയർ പെൺ, ആൺ വിഭാഗം 4X400 മീറ്റർ റിലേ. തുടർന്ന് 200 മീറ്റർ അടക്കം 26 ഫൈനലുകളും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.