തിരുവനന്തപുരം: സർക്കാർ ചെലവിൽ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നതായി തനിക്കറിയില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജന് പുതിയ കാർ വാങ്ങുന്നത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ്,വനം വകുപ്പുകൾക്ക് ഉൾപ്പടെ സുരക്ഷ കണക്കിലെടുത്ത് പഴക്കം ചെന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ വകുപ്പുകൾക്ക് സ്വന്തം നിലയിൽ വാഹനങ്ങൾക്ക് വാങ്ങാൻ കഴിയില്ല മന്ത്രിസഭാ യോഗത്തിന്റെ അനുമതി വേണമെന്നും ബാലഗോപാൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |