SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.37 AM IST

മെസി നാളെ കളത്തിലിറങ്ങുമോ? അർജന്റീന - സൗദി അറേബ്യ മത്സരം നാളെ

messi

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് നാളെ അർജന്റീന കളത്തിലിറങ്ങും. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. 36 മത്സരങ്ങളിൽ തോൽവി അറിയാതെയെത്തുന്ന അർജന്റീന കിരീടസാദ്ധ്യത കൽപ്പിക്കുന്ന ടീമുകളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ്. ഗ്രൂപ്പ് സിയിൽ മെക്സിക്കോ,​ പോളണ്ട്,​ സൗദി അറേബ്യ ടീമുകൾക്കൊപ്പമുള്ള അർജന്റീന അനായാസമായി ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് പ്രവചനങ്ങൾ. നാളെ അൽ റയാനിൽ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം.

അതേസമയം ലയണൽ മെസി സൗദി അറേബ്യക്കെതിരെ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.കഴിഞ്ഞ ദിവസം മെസി ടീമംഗങ്ങളിൽ നിന്ന് മാറ്റി ഒറ്റയ്ക്ക് പരിശീലനം നടത്തിയത് ആരാധകരെ ഒന്നടങ്കം ആശങ്കപ്പെടുത്തിയിരുന്നു. മുൻകരുതലിന്റെ ഭാഗമായാണ് താരത്തിന് തനിച്ച് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ട്. അർജന്റീനയുടെ രണ്ടാം മത്സരം 26-ാം തീയതി മെക്സിക്കോക്ക് എതിരെയും അവസാന ഗ്രൂപ്പ് മത്സരം ഡിസംബർ 1 വ്യാഴാഴ്ച പോളണ്ടിനെതിരെയുമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FIFA WORLD CUP, LIONEL MESSI, SAUDI ARABIA, MATCH, ARGENTINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.