ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ഡിസംബർ നാലിന് തന്നെയാണ് ആചരിക്കേണ്ടതെന്ന് ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്. ഗുരുവായൂർ ദേവസ്വത്തിന് താനാണ് പഞ്ചാംഗം ഗണിച്ച് തയ്യാറാക്കിയിരുന്നത്. തന്റെ ഓഫീസിൽ നിന്നും ദേവസ്വത്തിലേക്ക് ഇമെയിൽ മുഖേന അയച്ചുകൊടുത്ത പഞ്ചാംഗത്തിന്റെ സോഫ്റ്റ് കോപ്പി അനുസരിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിവ്രതം ഡിസംബർ നാലിനാണ്.
കഴിഞ്ഞ 20 വർഷമായി സൗജന്യമായി ദേവസ്വത്തിന് പഞ്ചാംഗം ഗണിച്ച് തയ്യാറാക്കി നൽകുന്നുണ്ട്. എന്നാൽ ഇത്തവണ തയ്യാറാക്കി നൽകിയ പഞ്ചാംഗത്തിൽ ബോധപൂർവ്വമോ അല്ലാതെയോ ഏകാദശി ഡിസംബർ മൂന്നിനാക്കി മാറ്റം വരുത്തിയതായി കാണുന്നു. ഈ തെറ്റ് പ്രിന്റിംഗ് സമയത്ത് മനഃപൂർവ്വം വരുത്തിയതാണെന്ന് സംശയിക്കുന്നതായും അതിന് തെളിവുള്ളതായും നാരായണൻ നമ്പൂതിരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |