SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.50 PM IST

കെ.സുധാകരനെതിരെ കേസ് കൊടുക്കും:സി.കെ.ശ്രീധരൻ

കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാലിൽ കോൺഗ്രസ് - ഡി.ഡി.എഫ് ലയന സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അഡ്വ. സി.കെ.ശ്രീധരൻ. ടി.പി.ചന്ദ്രശേഖരൻ കേസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ പ്രസ്താവന ഒരു അഭിഭാഷകൻ എന്ന നിലയിൽ തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നുമാണ് കഴിഞ്ഞ ദിവസം സി.പി.എമ്മിലെത്തിയ ശ്രീധരൻ വ്യക്തമാക്കിയത്. അപകീർത്തികരമായ പ്രസ്താവന മാത്രമല്ല 9 വർഷം മുമ്പ് പുറത്തു വന്ന കോടതി വിധിക്കെതിരായ ആക്ഷേപം കൂടിയാണ് സുധാകരന്റെ പ്രസ്താവനയെന്നും ഇതിൽ കോടതിയലക്ഷ്യം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CK SREEDHARAN K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.