അലനല്ലൂർ: ഇഷ്ട ടീമുകളോടുള്ള ആരാധന മൂത്ത് അയ്യപ്പൻകാവിലെ ബ്രസീൽ, അർജന്റീന ആരാധകർ റോഡരികിലെ ചായക്കടകൾക്ക് തങ്ങളുടെ ടീമിന്റെ നിറം നൽകി ഞെട്ടിച്ചു. അയ്യപ്പൻകാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലെ രണ്ടു കടകൾക്കാണ് അർജന്റീനയുടെയും ബ്രസീലിന്റെയും നിറത്തിൽ നൽകിയത്.
രവിയുടെ ചായക്കട അർജന്റീന ആരാധകരും ഡേവിഡിന്റെ ചായക്കട ബ്രസീൽ ആരാധകരുമാണ് ഇഷ്ട ടീമിന്റെ നിറത്തിലാക്കിയത്. സമീപത്തെ മരങ്ങളിൽ ചായമടിക്കുകയും കൊടി തോരണങ്ങളാൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ മെസിയുടെ 30 അടിയുള്ള കട്ടൗട്ട് വലിയ ആഘോഷത്തോടെയാണ് സ്ഥാപിച്ചത്. ഇതോടെ പത്തടി ഉയരവും, 40 അടി നീളവുമുള്ള വലിയ ബോർഡ് സ്ഥാപിച്ച് ബ്രസീൽ ആരാധകരും എത്തി. മറ്റു പല ടീമുകളുടെയും ബോർഡുകളും കൊടികളും നിറഞ്ഞ് ഈ ഭാഗം മുഴുവൻ ഫുട്ബാൾ ആവേശത്തിലാണ്.
സി.കെ.സലീം, സി.ലാലു, കെ.ഷഫീഖ്, കെ.കരീം, എൻ.സഞ്ജിത് മരയ്ക്കാർ, എൻ.കെ.ഫൈസൽ, കെ.അമീൻ, പി.സാബിക്ക്, എം.കെ.ഭദ്രൻ, പി.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അർജന്റീന ആരാധകരും പി.ഷാഹിദ്, സി.എസ്.വിഷ്ണു, പി.ഷംസുദ്ദീൻ, കെ.സുധീർ, എൻ.ഗഫൂർ, മുക്താർ അലനല്ലൂർ, കെ.ഷഫീഖ്, കെ.ജസീൽ എന്നിവരുടെ നേതൃത്വത്തിൽ ബ്രസീൽ ആരാധകരും വിപുലമായ വരവേൽപ്പാണ് ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് നടത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |