കൊല്ലം: യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുള്ളിക്കട
പുതുവലിൽ സ്വദേശികളായ ചന്ദ്രു(21), മണികണ്ഠൻ(29), ജോണി(27) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. 6ന് രാത്രി 1 മണിയോടെ മദ്യം വാങ്ങി നൽകാമെന്ന് തെറ്റിധരിപ്പിച്ച് ബാലരാമപുരം സ്വദേശികളായ രണ്ടുപേരെ ഓട്ടോയിൽ കയറ്റി പുള്ളിക്കട കോളനിയിലെത്തിച്ച് രണ്ട് പവൻ മാലയും 18000 രൂപയും മൊബൈൽ ഫോണും കവരുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ചു, എ.എസ്.ഐ ബിന്ദു, സി.പി.ഒമാരായ അനു, ശ്രീഹരി, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |