ചെന്നൈ: തമിഴ് സിനിമാ തിരക്കഥാകൃത്ത് ആരൂർ ദാസ് (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. 1000ത്തിലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുവാരൂരിൽ ജനിച്ച ദാസിന്റെ ആദ്യ പേര് ആരൂർ യേശുദാസ് എന്നായിരുന്നു.
16-ാം വയസിൽ ആരൂർ സ്വന്തമായി നാടക സംഘം ആരംഭിച്ചു. കൈവദി എന്ന ഹിന്ദി സിനിമ തമിഴിൽ മൊഴിമാറ്റം ചെയ്താണ് സിനിമയിലേക്കെത്തിത്. ജമിനി ഗണേശനും സരോജ ദേവിയും അഭിനയിച്ച വാഴ വൈത്ത ദൈവമേയിൽ കഥയും സംഭാഷണവുമാണ് ആരൂരിനെ ശ്രദ്ധേയനാക്കിയത്. എം.ജി.ആർ, ശിവാജി ഗണേഷൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചു. തായ് സൊല്ലൈ തട്ടാദെ, പാർത്താൽ പസിതീരും, വേട്ടൈ കാരൻ, ദൈവമകൻ, പെൺ എൻട്രാൽ പെൺ എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |