മണ്ണുത്തി: കേരള കാർഷിക സർവകലാശാല, കാർഷിക കോളേജ് സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവം തിങ്കളാഴ്ച സമാപിച്ചു. പുസ്തകങ്ങൾ; മറ്റു ജീവിതങ്ങളെ ഉൾക്കൊള്ളാനും, നന്മകളെ സ്വാംശീകരിക്കാനും ചിന്താശേഷി നഷ്ടപ്പെടാതിരിക്കാനും നമ്മളെ സഹായിക്കുമെന്ന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരിയും സാഹിത്യ അക്കാഡമി ആനുകാലികങ്ങളുടെ സബ് എഡിറ്ററുമായ എൻ.ജി. നയനതാര പറഞ്ഞു. ചടങ്ങിൽ ഡീൻ ഡോ. മണി ചെല്ലപ്പൻ അദ്ധ്യക്ഷനായി. യൂണിവേഴ്സിറ്റി ലൈബ്രേറിയൻ എസ്. ശ്രീകുമാരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. ജിജി ജോസഫ്, ഡോ. വി.എസ്. സ്വപ്ന, ഡോ. പി. സിന്ധുമോൾ, അബിൻ കെ. ബിജു, ലക്ഷ്മി അജയ്, കെ.വി. ഗ്രീഷ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |