SignIn
Kerala Kaumudi Online
Saturday, 20 April 2024 8.30 AM IST

സംസ്കാര നാടകോത്സവം മൂക്കുത്തി മികച്ച നാടകം

ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാര സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകത്തിനുള്ള കാഷ് അവാർഡും എവർ റോളിംഗ് ട്രോഫിയും കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച മൂക്കുത്തി നേടി. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം കൊല്ലം അസീസിയുടെ ജലവും മൂന്നാമത്തെ നാടകത്തിനുള്ള പുരസ്കാരം അമ്പലപ്പുഴ അക്ഷരജ്വാലയുടെ സ്വർണമുഖിയും സ്വന്തമാക്കി.

മറ്റ് പുരസ്കാരങ്ങൾ: മികച്ച സംവിധായകൻ സുരേഷ് ദിവാകരൻ(മൂക്കുത്തി), മികച്ച രചന മുഹമ്മദ് വെമ്പായം(മൂക്കുത്തി), മികച്ച രണ്ടാമത്തെ സംവിധായകൻ വത്സൻ നിസരി(ജലം), രണ്ടാമത്തെ മികച്ച രചന ഹേമന്ദ് കുമാർ(കടലാസിലെ ആന), മികച്ച നടൻ വൈക്കം ബിനു(മൂക്കുത്തി), രണ്ടാമത്തെ നടൻ സതീഷ് കെ.കുന്നത്ത്(കടലാസിലെ ആന), മികച്ച നടി കലാമണ്ഡലം സന്ധ്യ മുരുകേഷ്(മൂക്കുത്തി), മികച്ച രണ്ടാമത്തെ നടി ബിന്ദു സുരേഷ്(സ്വർണമുഖി), ഹാസ്യനടൻ ബിജു മുടപുരം(സ്വർണമുഖി), പ്രത്യേക പുരസ്കാരം അരവിന്ദാക്ഷക്കുറുപ്പ്(ചൈത്രധാര എറണാകുളം).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, OBIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.