പുത്തൂർ: പുത്തൂർ ടൗണിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി അടച്ച റോഡ് ഭാഗികമായി തുറന്നു. കാറുകൾക്കും മറ്റ് ചെറുവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുംവിധത്തിലാണ് റോഡ് തുറന്നത്. എന്നാൽ ഗതാഗത കുരുക്ക് ഇവിടെ കൂടുകയാണ്. കൊട്ടാരക്കര- പുത്തൂർ-ശാസ്താംകോട്ട റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരാഴ്ച മുൻപാണ് പുത്തൂർ മണ്ഡപം ജംഗ്ഷനിൽ റോഡ് മുറിച്ചത്. കലുങ്കിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഓടയുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇത് വിവാദങ്ങൾക്കും ഇടയാക്കുന്നു. കയ്യേറ്റം ഒഴിപ്പിച്ചുവെങ്കിലും നിർമ്മാണ വേളയിൽ ആ സ്ഥലം ഉപയോഗിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ഓട നിർമ്മാണവും പൂർത്തിയാക്കി മേൽമൂടി സ്ഥാപിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |