കരുനാഗപ്പള്ളി : തുറയിൽ കുന്ന് എസ്.എൻ യു.പി.എസിൽ ശാസ്ത്ര മേള, സ്പോർട്സ്, വിദ്യാരംഗം, കലോത്സവം എന്നീ വിഭാഗങ്ങളിൽ സബ് ജില്ല , ജില്ല സംസ്ഥാന തലങ്ങളിൽ വിജയികളായവർക്കുള്ള മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സകൂൾ മാനേജർ എസ്.സലിംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധയിനങ്ങളിലുള്ള മത്സര വിജയികൾക്കുള സമ്മാനങ്ങൾ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു വിതരണം ചെയ്തു .ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമ്മാരായ എസ്.സിംലാൽ, കെ.പുഷ്പാംഗദൻ , പി.ടി.എ പ്രസിഡന്റ് ഇ. മഹമ്മൂദ് പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ ഷാജഹാൻ രാജധാനി, എസ്.ശിവകുമാർ , ഡി. ആതിര എന്നിവർ പ്രസംഗിച്ചു. കെ.ജി. ശിവപ്രസാദ് സ്വാഗതവും എസ്. അനിതാ കുമാരി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |