വീട് വയ്ക്കുമ്പോൾ ഏറ്റവും ആഡംബരപൂർണമായ ഭാഗമാക്കി ടോയ്ലറ്റിനെ മാറ്റാൻ പലരും ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. വാസ്തുശാസ്ത്രത്തിൽ പുരീഷാലയം എന്ന പേരിലാണ് ടോയ്ലറ്റിനെപറ്റി പരാമർശിക്കുന്നത്.
വാസ്തുശാസ്ത്രത്തിൽ പറയുന്നതനുസരിച്ച് വീടിന്റെ നാല് മൂലകളിലും ടോയ്ലറ്റ് വയ്ക്കാൻ പാടില്ല എന്നതാണ്. ഇതിന് പറ്റാത്ത സാഹചര്യമാണെങ്കിൽ തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക് എന്നീ ഭാഗങ്ങളെങ്കിലും ഒഴിവാക്കുക. ഗൃഹം ഏതു ഭാഗത്തേക്കാണോ ദര്‍ശനമായി വരുന്നത് അതിന് വിപരീത ദിശയില്‍ മദ്ധ്യഭാഗത്തായി ടോയ്ലറ്റ് നൽകാതിരിക്കുക. പൂജാമുറിയും ടോയ്ലറ്റും ഒരേ ഭിത്തി പങ്കുവയ്ക്കുന്നതും ഒഴിവാക്കേണ്ടതാണ്.
ടോയ്ലറ്റുകളുടെ എണ്ണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വീട്ടിൽ മൂന്നിലധികം ടോയ്ലറ്റുകൾ നൽകുന്നത് വാസ്തുപരമായും ധനപരമായും ഗുണക്കുറവുണ്ടാക്കുന്നതാണ്. ടോയ്ലറ്റിന്റെ എണ്ണം കൂടുമ്പോള്‍ അവ ശുചിയായി സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഗൃഹത്തിലുണ്ടോ എന്നു പരിശോധിക്കണം. കൂടാതെ സെപ്റ്റിക് ടാങ്ക് വീടിന്റെ തെക്ക് ഭാഗത്തായോ മുറികളുടെ അടിയിലായോ നൽകുന്നതും ഉചിതമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |