SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.50 PM IST

രാജ്ഭവനിലെ അതിഥികൾക്ക് വാഹനവും ഡ്രൈവറെയും വിട്ട് നൽകണം; ഗവർണർ സർക്കാരിന് നൽകിയ കത്ത് പുറത്ത്

governor

തിരുവനന്തപുരം: രാജ്ഭവനിലേയ്ക്കെത്തുന്ന അതിഥികൾക്കായി സർക്കാർ വാഹനം ആവശ്യപ്പെട്ട് ഗവർണർ എഴുതിയ കത്ത് പുറത്ത്. വകുപ്പിലെ വാഹനം വിട്ട് നൽകണമെന്നതാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് 2021 സെപ്തംബർ 23ന് അയച്ച കത്തിന്റെ ഉള്ളടക്കം. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തിച്ചേരുന്നതിനാൽ വകുപ്പിന് കീഴിലുള്ള ഇന്നോവയടക്കമുള്ള മൂന്ന് വാഹനങ്ങൾ ഡ്രൈവർ സഹിതം വിട്ട് നൽകണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേ സമയം രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വർഷം ഗവർണർ അയച്ച കത്താണ് പുറത്ത് വന്നത്. 2020 ഡിസംബറിലാണ് ഗവർണർ ഈ കത്തയച്ചത്. അഞ്ച് വർഷം മാത്രം സേവനപരിചയമുള്ള കുടുംബശ്രീ മുഖേന നിയമിതരായവർക്ക് വേണ്ടിയായിരുന്നു ഗവർണറുടെ ശുപാർശ. ഇതുകൂടാതെ രാജ്ഭവനിലെ തൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവർണർ പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സെെഫർ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്തിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പറയുന്നു. ഫ്രെബുവരി 17നാണ് ഈ ഉത്തരവിറക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR, ARIFF MP, KERALA, CM, CPM, BJP, PRINCIPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.