ചെന്നൈ: പളനി ക്ഷേത്ര ദർശനത്തിനായെത്തിയ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശിയായ രഘുരാമൻ, ഭാര്യ ഉഷ എന്നിവരെയാണ് വൈകീട്ട് അഞ്ച് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടന്ന ഹോട്ടൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ സിപിഎം, ബിജെപി, കോൺഗ്രസ് പാർട്ടികൾക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളതായാണ് വിവരം.
സംസ്ഥാനത്തിലെ പാർട്ടി പ്രവർത്തകരുടെ വൈരാഗ്യ പൂർണമായ നടപടികളുടെ ഭാഗമായി ജാമ്യമില്ലാ കേസിൽ കുടുക്കി തേജോവധം ചെയ്യുന്നുവെന്നും ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലുള്ളത്. ഏഴ് പേരുടെ പേരുകളും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രഘുരാമന്റെയും ഉഷയുടെയും മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |